HOME
DETAILS

ഓഖി: പ്രധാനമന്ത്രി കാഴ്ചയ്ക്കായി വരേണ്ടതില്ലെന്നു ചെന്നിത്തല

  
backup
December 17 2017 | 01:12 AM

%e0%b4%93%e0%b4%96%e0%b4%bf-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a


ന്യൂഡല്‍ഹി: രാഹുല്‍ സന്ദര്‍ശിച്ചതുകൊണ്ട് ഓഖി ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നിര്‍ബന്ധിതനായതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രധാനമന്ത്രി ഒരു കാഴ്ച വിരുന്നിനായി കേരളത്തില്‍ വരേണ്ടതില്ല. അത്തരമൊരു അവസ്ഥയിലല്ല ഇപ്പോള്‍ കേരളം. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന സമയമാണെങ്കില്‍ പ്രധാനമന്ത്രി ഇതിന് മുന്‍പേ കേരളത്തിലെത്തുമായിരുന്നു. 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാന്‍ പ്രധാനമന്ത്രി തയാറാവണം. കടലോരങ്ങളുടെ അടിസ്ഥാന വികസനം, സുരക്ഷിതത്വം പുലിമുട്ട്, കടല്‍ ഭിത്തി എന്നിവ നിര്‍മിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ഇപ്പോള്‍ വേണ്ടത്. ഓഖി ദുരന്തത്തില്‍ മരിച്ചവര്‍ക്ക് പാര്‍ലമെന്റില്‍ ഒരു അനുശോചനം രേഖപ്പെടുത്താന്‍ പോലും കേന്ദ്രം തയാറാവാത്തത് പ്രതിഷേധാര്‍ഹമാണ്.
സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ സമര്‍പ്പിച്ച പാക്കേജ് അപര്യാപ്തമാണ്. 2000 കോടിയുടെ പാക്കേജ് വേണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. എത്രപേര്‍ മരിച്ചുവെന്നും കാണാതായെന്നുമുള്ള കണക്ക് സംസ്ഥാന സര്‍ക്കാരിന്റെ കൈവശമില്ല. ദുരന്തത്തിന്റെ മുന്നറിയിപ്പ് നല്‍കുന്ന കാര്യത്തില്‍ കേന്ദ്രവും നല്‍കിയ ഉത്തരവ് നടപ്പാക്കുന്ന കാര്യത്തില്‍ കേരള സര്‍ക്കാരും പരാജയപ്പെട്ടു. ഇപ്പോഴും തീരദേശം ഭീതിയിലും പട്ടിണിയിലുമാണെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി; കെ.എസ്.ആര്‍.ടി.സിക്ക് 30 കോടി കൂടി സര്‍ക്കാര്‍ ധനസഹായം

Kerala
  •  a month ago
No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago