മുസാഫര്‍ നഗര്‍ കലാപം:യു.പി മന്ത്രി അടക്കം നാലുപേര്‍ക്കെതിരേ അറസ്റ്റ് വാറണ്ട്
ലഖ്‌നൗ: 2013ല്‍ നടന്ന മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി, മുന്‍കേന്ദ്രമന്ത്രി, ബി.ജെ.പി എം.എല്‍.എമാര്‍ എന്നിവര്‍ക്കെതിരേ കോടതിയുടെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്.
യു.പി മന്ത്രിയായ സുരേഷ് റാണ, മുന്‍കേന്ദ്രമന്ത്രി സഞ്ജിവ് ബല്യാന്‍, യു.പി എം.എല്‍.എമാരായ സംഗീത് സോം, ഉമേഷ് മാലിക് എന്നിവര്‍ക്കെതിരേയാണ് കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
2018 ജനുവരിയില്‍ കേസ് പരിഗണിക്കുമ്പോള്‍ ഇവരെ കോടതിയില്‍ ഹാജരാക്കണമെന്ന് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മധുഗുപ്ത ഉത്തരവിട്ട ജാമ്യമില്ലാ അറസ്റ്റ് വാറണ്ടില്‍ പറയുന്നതായി മുസാഫര്‍നഗര്‍ കേസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.
മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ അന്വേഷണം നടത്താന്‍ അനുമതി തേടി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് അന്വേഷണ സംഘം കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘത്തിന് യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
മുസാഫര്‍നഗര്‍ കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഇവര്‍ വര്‍ഗീയ വിദ്വേഷ പ്രസംഗം നടത്തിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. 2013 ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് കലാപം ഉണ്ടായത്. സംഭവത്തില്‍ 60 പേര്‍ക്ക് ജീവഹാനി നേരിടുകയും 40,000ത്തോളം പേര്‍ക്ക് വസ്തുവകകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."