വൈസ് ചാന്‍സലര്‍മാരുടെ സമ്മേളനം നാളെ മുതല്‍
തേഞ്ഞിപ്പലം: വൈസ് ചാന്‍സലര്‍മാരുടെ ദക്ഷിണ മേഖലാ സമ്മേളനത്തിന് നാളെ കാലിക്കറ്റ് സര്‍വകലാശാലയില്‍ തുടക്കമാകും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് (എ.ഐ.യു)ആണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
സമ്മേളനം നാളെ രാവിലെ 11ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വഹിക്കും. 'ഉന്നത വിദ്യാകേന്ദ്രങ്ങളുടെ രൂപകല്‍പനയില്‍ ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ പങ്ക്' എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം. കേരളത്തിനുപുറമെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി എന്നിവിടങ്ങളിലെ സര്‍വകലാശാലകളില്‍ നിന്നുള്ള വൈസ് ചാന്‍സലര്‍മാര്‍, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസിന്റെ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും.
വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി.മോഹന്‍, രജിസ്ട്രാര്‍ ഡോ.ടി.എ അബ്ദുല്‍ മജീദ്, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് സെക്രട്ടറി ജനറല്‍ പ്രൊഫ.ഫുര്‍ഖാന്‍ ഖമര്‍, പ്രസിഡന്റ് പ്രൊഫ.പ്രീതം ബാബു ശര്‍മ എന്നിവര്‍ പങ്കെടുക്കും. നവീകരിച്ച സെനറ്റ് ഹൗസിന്റെ ഉദ്ഘാടനം, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റീസ് പ്രസിദ്ധീകരിക്കുന്ന യൂണിവേഴ്‌സിറ്റി ന്യൂസിന്റെ പ്രത്യേക പതിപ്പിന്റെ പ്രകാശനം എന്നിവയും ഗവര്‍ണര്‍ നിര്‍വഹിക്കും.
രണ്ടാംദിനം 'സര്‍വകലാശാലാ റാങ്കിങ്ങും അക്രഡിറ്റേഷനും' എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ കര്‍ണാടകയിലെ അക്കാമഹാദേവി വനിതാ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊഫ.സാബിഹ അധ്യക്ഷയായിരിക്കും. പുതുച്ചേരി ശ്രീ ബാലാജി വിദ്യാപീഠം വൈസ് ചാന്‍സലര്‍ പ്രൊഫ.കെ.ആര്‍ സേതുരാമന്‍, ബെല്‍ഗാം കെ.എല്‍.ഇ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.വിവേക് എ. സാവോജി, ബംഗളൂരുവിലെ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) അക്കാദമിക് കണ്‍സള്‍ട്ടന്റ് പ്രൊഫ.എം.പി രാജന്‍ എന്നിവര്‍ പങ്കെടുക്കും. സമാപന പ്രഭാഷണം പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.മുഹമ്മദ് ബഷീര്‍, ഡോ.പി.മോഹന്‍, ഡോ.ടി.എ അബ്ദുല്‍ മജീദ്, കെ.കെ ഹനീഫ, പ്രൊഫ.ആര്‍.ബിന്ദു, ഡോ.എം.മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."