എല്‍.ഡി.എഫ് യോഗം ഇന്ന്
. മുന്നണി വിപുലീകരണം മുഖ്യ ചര്‍ച്ചയായേക്കും
. കേരള കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ സി.പി.എമ്മിനുള്ളിലും സി.പി.ഐ ഉള്‍പ്പടെ ഘടകകക്ഷികള്‍ക്കും കടുത്ത വിജോയിപ്പ്
തിരുവനന്തപുരം: മുന്നണി വിപുലീകരണവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യാന്‍ എല്‍.ഡി.എഫ് സംസ്ഥാന സമിതി യോഗം ഇന്നുചേരും. വൈകീട്ട് മൂന്നിന് എ.കെ.ജി സെന്ററിലാണ് യോഗം. എല്‍.ഡി.എഫിന്റെ വിപുലീകരണം തന്നെയാകും മുഖ്യ അജണ്ടയെന്നാണ് സൂചന. തോമസ് ചാണ്ടി വിഷയം ചര്‍ച്ചചെയ്യാന്‍ നവംബറിലാണ് എല്‍.ഡി.എഫ് അടിയന്തിര യോഗം ചേര്‍ന്നത്. അതിനുശേഷം സി.പി.ഐയുടെ മന്ത്രിസഭാ യോഗ ബഹിഷ്കരണം, മൂന്നാര്‍, കോണ്‍ഗ്രസ് വിഷയങ്ങളില്‍ സി.പി.എം, സി.പി.ഐ നേതാക്കള്‍ തമ്മിലുണ്ടായ തര്‍ക്കം, ഓഖി ദുരന്തം എന്നിവയെല്ലാമുണ്ടായി. അക്കാര്യങ്ങളെല്ലാം ചര്‍ച്ചചെയ്യും.
ജെ.ഡി.യു, ആര്.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ എല്‍.ഡി.എഫിലേക്ക് മടങ്ങിയെത്താനുള്ള സാഹചര്യമുണ്ടെന്നാണ് സി.പി.എം വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ജെ.ഡി.യു വരുന്നതിനോട് അനുകൂല നിലപാടാണെടുത്തത്.
ജെ.ഡി.യു, ആര്.എസ്.പി പാര്‍ട്ടികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയാല്‍ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ കാര്യമായ തടസ്സങ്ങളില്ലെന്നാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടേയും വിലയിരുത്തല്‍. എന്നാല്‍, കേരളാ കോണ്‍ഗ്രസ് എമ്മിന്റെ കാര്യത്തില്‍ സി.പി.എമ്മിനുള്ളിലും സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ക്കും കടുത്ത വിയോജിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."