HOME
DETAILS

കസബിന്റെ ചരമവാര്‍ഷികം ആചരിക്കുന്നവരെ വെടിവെച്ചു കൊല്ലണം- കര്‍ണാടക ഗവര്‍ണര്‍

  
backup
December 17 2017 | 09:12 AM

national-17-12-17-karnataka-governer-ajmal-kasab

ബംഗളൂരു: മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മല്‍ കസബിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുന്നവരെ വെടിവച്ചു കൊല്ലണമെന്ന് കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല. ദേശീയ സുരക്ഷ സുപ്രധാനം എന്ന വിഷയത്തില്‍ നടന്ന സംവാദത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. ഒട്ടേറെ നിരപരാധികളുടെ ജീവനെടുത്ത അജ്മല്‍ കസബിന്റെ വിചാരണ പൂര്‍ത്തിയാക്കി അയാള്‍ക്ക് തൂക്കുകയര്‍ നല്‍കാന്‍ കാലതാമസം നേരിട്ടതായി വാജുഭായ് വാല ചൂണ്ടിക്കാട്ടി.

ഭീകരരുമായും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പിടിയിലാകുന്നവരുമായും ബന്ധപ്പെട്ട കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണമെന്നും വാല ആവശ്യപ്പെട്ടു. ഇത്തരക്കാരുടെ കേസുകള്‍ പരിഗണിക്കുന്നതിന് പ്രത്യേക കോടതികള്‍ സ്ഥാപിക്കണം. മാത്രമല്ല, ഇത്തരം കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് പ്രത്യേക നിയമനിര്‍മാണവും നടത്തണം. ഭീകരരോട് യാതൊരുവിധ ദയയും കാട്ടേണ്ട കാര്യമില്ല. ഭീകരരെ തൂക്കിലേറ്റുന്ന വാര്‍ത്തകള്‍ പത്രമാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും വാല ചൂണ്ടിക്കാട്ടി.

രാജ്യത്തെ വിറപ്പിച്ച മുംബൈ ഭീകരാക്രമണത്തിനിടെ ജീവനോടെ പിടിയിലായ കസബിനെ വിചാരണയ്ക്കുശേഷം തൂക്കിലേറ്റുകയായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; തങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ വലുത് ഗസ്സയെന്ന് യു.എസ് മുസ്‌ലിംകള്‍

latest
  •  a month ago
No Image

മണിപ്പൂരില്‍ ആറ് തീവ്രവാദികള്‍ പിടിയില്‍

National
  •  a month ago
No Image

മലപ്പുറം തലപ്പാറയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; 25ലധികം പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു

Kerala
  •  a month ago
No Image

വ്യവസായ ഡയറക്ടറുടെ പേരില്‍ പതിനൊന്ന് ഗ്രൂപ്പുകള്‍; അന്വേഷണം 

Kerala
  •  a month ago
No Image

സഊദിയില്‍ മയക്കുമരുന്ന് കേസില്‍ ആറു പേര്‍ക്ക് വധശിക്ഷ

Saudi-arabia
  •  a month ago
No Image

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

Kerala
  •  a month ago
No Image

മന്ത്രി വീണ ജോര്‍ജിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Kerala
  •  a month ago
No Image

അബൂദബി; മുന്നറിയിപ്പില്ലാതെ ലെയ്ന്‍ മാറുന്നവര്‍ക്ക് 1000 ദിര്‍ഹം പിഴ 

uae
  •  a month ago
No Image

ഷൊര്‍ണൂര്‍ ട്രെയിന്‍ അപകടം; മരണപ്പെട്ടവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം സഹായധനം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

Kerala
  •  a month ago