HOME
DETAILS
MAL
കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം മാറ്റി; യു.ഡി.എഫ് സംഘം മോദിയെ കാണും
backup
December 17, 2017 | 10:09 PM
തിരുവനന്തപുരം: യു.ഡി.എഫ് നേതൃസംഘം നാളെ നടത്താനിരുന്ന നീലക്കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം മാറ്റിവച്ചു.
ഓഖി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തുമ്പോള്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തുന്നതിന് സമയം ചോദിച്ച സാഹചര്യത്തിലാണ് സന്ദര്‍ശനം മാറ്റിവച്ചത്.
നീലക്കുറിഞ്ഞി ഉദ്യാന സന്ദര്‍ശനം മറ്റൊരു ദിവസം നടത്തുമെന്ന് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ അറിയിച്ചു.
പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ യു.ഡി.എഫ് പ്രതിനിധി സംഘത്തിന് സമയമനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്കു കത്തുനല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."