മോദിയുടെ ബലൂചിസ്താന്‍ പരാമര്‍ശം: പ്രതികരണവുമായി സര്‍താജ് അസീസ്
ഇസ്ലാമാബാദ്: പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രഭാഷണത്തിലെ ബലൂചിസ്താന്‍ പരാമര്‍ശത്തില്‍ പ്രതികരണവുമായി പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് രംഗത്ത്. ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇന്ത്യ തീവ്രവാദം വളര്‍ത്തുന്നുവെന്ന പാകിസ്താന്റെ നിലപാട് തെളിയിക്കുന്നതാണിതെന്നാണ് സര്‍താജിന്റെ പ്രസ്താവന.
കശ്മീരിലെ പ്രശ്നങ്ങളുമായി ബലൂചിസ്താനുമായി താരതമ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ അഞ്ചാഴ്ചയായി കശ്മീരില്‍ നടക്കുന്ന രൂക്ഷ ദുരന്തത്തില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ശ്രമമാണിത്. ബലൂചിസ്താന്‍ പാകിസ്താന്റെ ഭാഗമാണെന്നിരിക്കേ പരാമര്‍ശം നടത്തിയത്, ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ റോ അവിടെ തീവ്രവാദം വളര്‍ത്തുന്നുവെന്ന തങ്ങളുടെ വാദമാണ് തെളിയിക്കപ്പെട്ടതെന്നും സര്‍താജ് അസീസ് പറഞ്ഞു.
ചെങ്കോട്ടയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബലൂചിസ്താന്‍ വിഷയം ചൂണ്ടിക്കാട്ടിയത്. ബലൂചിസ്താനിലെയും പാക് അധീന കശ്മീരിലെയും ജനങ്ങളുടെ കഷ്ടപ്പാടുകള്‍ രാജ്യം മനസ്സിലാക്കുന്നുണ്ടെന്നും അവരുടെ പിന്തുണ ഇന്ത്യക്കാണെന്നും മോദി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."