വ്യാജപ്രചാരണം: സംസ്ഥാനത്ത് മത്സ്യവില്പനയില് ഇടിവ്
കൊല്ലം: ഓഖിക്കുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യവില്പനയില് വന്‍ ഇടിവ്. ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരുടെ മൃതശരീരം മത്സ്യങ്ങള്‍ ഭക്ഷിക്കുന്നതായും അതിനാല്‍ രണ്ടുമാസത്തേക്ക് വാങ്ങരുതെന്നുമാണ് പ്രചാരണം.
സുനാമി ഉണ്ടായപ്പോഴും ഇത്തരം വ്യാജ പ്രചാരണമുണ്ടായിരുന്നു. സംസ്ഥാനത്തെ ഇറച്ചി വില്പനക്കാര്ക്കിടയിലെ ലോബിയാണ് ഇതിനുപിന്നിലെന്നും മൃതശരീരം മത്സ്യം ഭക്ഷിക്കുമെന്നുപറയുന്നത് അടിസ്ഥാനരഹിതമാണെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
ജീവനുള്ള ചെറുമീനുകളെ ചൂണ്ടയിട്ടാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലിയ മത്സ്യങ്ങളെ പിടിക്കാറുള്ളത്. ചത്ത മീനുകളിട്ടാല്‍ മത്സ്യം ചൂണ്ടയില്‍ കുടുങ്ങുകയില്ലെന്നതിനാല്‍ ശവശരീരം ഭക്ഷിക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
തെക്കന്‍ കേരളത്തിലാണ് വ്യാജപ്രചാരണം വ്യാപകമായിരിക്കുന്നത്. ഇതിനേത്തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതലായി ലഭിച്ചുകൊണ്ടിരുന്ന ചൂരക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. ഇരുന്നൂറ് രൂപയിലധികം വിലവരുന്ന ചൂര അന്‍പതു രൂപക്കുപോലും വാങ്ങാനാളില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."