HOME
DETAILS
MAL
കിഴക്കന്‍ ജറൂസലമില്‍ എംബസി തുറക്കുമെന്ന് ഉര്ദുഗാന്
backup
December 17 2017 | 22:12 PM
അങ്കാറ: ഫലസ്തീന് തലസ്ഥാനമായി അവകാശപ്പെടുന്ന കിഴക്കന്‍ ജറൂസലമില്‍ എംബസി തുറക്കുന്ന കാര്യം ആലോചിക്കുന്നതായി തുര്‍ക്കി. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
കിഴക്കന്‍ ജറൂസലമിനെ ഫലസ്തീന് തലസ്ഥാനമായി അംഗീകരിക്കാന്‍ ലോകരാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്യണമെന്ന് കഴിഞ്ഞയാഴ്ച ചേര്‍ന്ന മുസ്ലിം രാഷ്ട്രങ്ങളുടെ സംഘടനായ ഒ.ഐ.സിയുടെ യോഗം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ജറൂസലം പൂര്‍ണമായും ഇസ്റാഈല്‍ നിയന്ത്രണത്തിലായിരിക്കെ ഇത് എങ്ങനെ നടപ്പാക്കുമെന്ന കാര്യം വ്യക്തമല്ല.
1967ല്‍ നടന്ന അറബ് യുദ്ധത്തില്‍ ഇസ്റാഈല്‍ സൈന്യം അന്യായമായി പിടിച്ചെടുത്തതാണ് കിഴക്കന്‍ ജറൂസലം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."