HOME
DETAILS
MAL
പി.കെ കുഞ്ഞനന്തന്‍ വീണ്ടും സി.പി.എം ഏരിയാ കമ്മിറ്റിയില്‍
backup
December 17, 2017 | 10:57 PM
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന പി.കെ കുഞ്ഞനന്തന്‍ വീണ്ടും സി.പി.എം ഏരിയാ കമ്മിറ്റിയില്‍. ഇന്നലെ സമാപിച്ച പാനൂര്‍ ഏരിയാ സമ്മേളനത്തിലാണ് കുഞ്ഞനന്തനെ വീണ്ടും ഏരിയാ കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത്. കോടതി ജീവപര്യന്തം ശിക്ഷവിധിച്ചശേഷം ഇത് രണ്ടാം തവണയാണ് കുഞ്ഞനന്തനെ ഏരിയാ കമ്മിറ്റി അംഗമായി സി.പി.എം തെരഞ്ഞെടുത്തിരിക്കുന്നത്. ടി.പി കേസുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം നേതൃത്വം ആവര്‍ത്തിക്കുമ്പോഴാണ് കുഞ്ഞനന്തന് വീണ്ടും പാര്‍ട്ടി സ്ഥാനങ്ങള്‍ നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."