അമേരിക്കന്‍ നടപടി ലോക ചരിത്രത്തിലെ കൊടുംവഞ്ചന: ആലിക്കുട്ടി മുസ്‌ലിയാര്‍
ഇമാം ബൂസ്വൂരി നഗര്‍: ഫലസ്തീന്‍ രാഷ്ട്രത്തിനു മേല്‍ കടന്നുകയറി ജറൂസലം ഇസ്‌റാഈല്‍ തലസ്ഥാനമാക്കി മാറ്റാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം ലോക ചരിത്രത്തിലെ കൊടും വഞ്ചനയാണെന്നു സമസ്ത ജന. സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.
എസ്.വൈ.എസ് മീലാദ് കാംപയില്‍ സമാപനത്തോടനുബന്ധിച്ചുള്ള മീലാദ് സുഹൃദ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു രാജ്യത്തിന് അവകാശപ്പെട്ട ഭൂമി മറ്റൊരുത്തര്‍ക്ക് പതിച്ചു നല്‍കുന്ന ധാര്‍ഷ്ട്യം തിരുത്തണം. നീതിരഹിതമായ ഇടപെടലും അഹങ്കാരവും തുടരുന്ന സാമ്രാജ്യത്വ ശക്തികള്‍ ശാശ്വതമായ വിജയമുണ്ടെന്നു ധരിക്കരുത്. മര്‍ധിത സമൂഹത്തോടു ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ ലോക രാഷ്ട്രങ്ങള്‍ മുന്നോട്ടുവരണം.
നീതിയും സ്‌നേഹവും കാരുണ്യവും പ്രബോധനം ചെയ്ത പ്രവാചകര്‍ (സ്വ)യുടെ സന്ദേശങ്ങള്‍ ലോകത്തുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. പാരമ്പര്യമായി മുസ്‌ലിം ലോകം അനുഷ്ഠിച്ചു വരുന്ന മഹത്ചര്യയാണ് തിരുനബി പ്രകീര്‍ത്തനം. അഹ്‌ലു സുന്നയുടെ ഈ ആദര്‍ശ വഴിയുടെ സ്വീകാര്യത ആധുനിക പണ്ഡിതര്‍ കൂടി അവരുടെ ഗ്രന്ഥങ്ങളില്‍ സാക്ഷ്യപ്പെടുത്തുന്ന സന്ദര്‍ഭമാണിത്.
പ്രവാചക പ്രകീര്‍ത്തനങ്ങളിലുടെയും സന്ദേശ കൈമാറ്റത്തിലൂടെയും ലോകത്ത് മാതൃക കാണിക്കാന്‍ സുന്നത്ത് ജമാഅത്ത് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."