HOME
DETAILS
MAL
വിദ്യാര്‍ഥിനിയെ കെട്ടിപ്പിടിച്ച ആണ്‍കുട്ടിയെ പുറത്താക്കിയത് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
backup
December 18 2017 | 22:12 PM
കൊച്ചി: വിദ്യാര്‍ഥിനിയെ പരസ്യമായി കെട്ടിപ്പിടിച്ച ആണ്‍കുട്ടിയെ സ്‌കൂളില്‍നിന്ന് പുറത്താക്കിയ പ്രിന്‍സിപ്പലിന്റെ നടപടി റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.
സ്‌കൂളിലെ അച്ചടക്കവും സദാചാരവും നിലനിര്‍ത്താന്‍ പ്രിന്‍സിപ്പല്‍ സ്വീകരിച്ച നടപടിയില്‍ ബാലാവകാശ കമ്മിഷന് ഇടപെടാനാവില്ലെന്ന് ഉത്തരവില്‍ പറയുന്നു.
ഈ വിദ്യാര്‍ഥിയെ തുടര്‍ന്നു പഠിക്കാന്‍ അനുവദിക്കണമെന്ന ബാലാവകാശ കമ്മിഷന്റെ ഉത്തരവ് ചോദ്യംചെയ്ത് പ്രിന്‍സിപ്പല്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ജൂലൈ 21നാണ് സ്‌കൂള്‍ കലാമേളയില്‍ പാട്ടുപാടിയ സഹപാഠിയെ പ്ലസ്ടു വിദ്യാര്‍ഥി പരസ്യമായി കെട്ടിപ്പിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."