HOME
DETAILS
MAL
വയനാട്ടില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു
backup
August 16 2016 | 07:08 AM
മാനന്തവാടി: മാനന്തവാടിയില്‍ ദ്വാരകയില്‍ കാറും ബസ്സും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. രാവിലെ 11 ഓടെയായിരുന്നു സംഭവം. കരുവള നടയ്ക്കല്‍ റാത്തപ്പിള്ളി മേരി പൗലോസ് (60), മകന് സിറില്‍ പൗലോസ് (31) എന്നിവരാണ് മരിച്ചത്. മേരിയുടെ ഭര്‍ത്താവ് പോള്‍, കൊച്ചു മകന് ഡോണ്‍ (ഒന്നര വയസ്) എന്നിവര്‍ക്ക് അപകടത്തില്‍ പരുക്കേറ്റു. ഇവരെ സമീപമുള്ള ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മാനന്തവാടിയില്‍ നിന്നും വരുന്ന സ്വകാര്യബസ്സാണ് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."