HOME
DETAILS
MAL
ഇന്ത്യയില്‍ ഐഫോണുകള്‍ക്കു വിലകൂടും
backup
December 19 2017 | 07:12 AM
ഇന്ത്യയില്‍ ഐഫോണ്‍ എക്‌സ് അടക്കം ഐഫോണ്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ചു. സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടി അഞ്ചു ശതമാനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കാന്‍ കമ്പനി തയ്യാറായത്. അതേസമയം, ഐഫോണ്‍ എസ് ഇ മോഡലിന് വില വര്‍ധനവ് ബാധകമാകില്ല.
89,000 രൂപ വിലയുണ്ടയിരുന്ന, 64ജി.ബി ഐഫോണ്‍ തുടക്ക മോഡലിന് ഇനി 92,430 രൂപയായിരിക്കും വില. 256ജി.ബി മോഡലിന് 1,05,720 രൂപയായി വര്‍ധിച്ചു.
32ജി.ബി ഐഫോണ്‍ 6മോഡലിന് 30,780 രൂപയാണു വിലയെങ്കില്‍ 32ജി.ബി/128ജി.ബി ഐഫോണ്‍ 6 എസ് മോഡലുകളുടെ പുതിയ വില യഥാക്രമം 41,550 രൂപയും 50,660 രൂപയും ആയിരിക്കും. 6എസ് പ്ലസ് 32/128ജി.ബി വിലകള്‍ 50,740/59,860 രൂപയായിരിക്കും.മറ്റു മോഡലുകള്‍ക്കും ആനുപാതികമായി വിലവര്‍ധിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുന്നതിനാല്‍ ഐഫോണ്‍ എസ്.ഇയ്ക്ക് വില വര്‍ധിക്കില്ല,.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."