HOME
DETAILS

മൂന്നാം ദിനവും ഇരുസഭകളും ബഹളത്തില്‍ മുങ്ങി

  
backup
December 20 2017 | 01:12 AM

%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%be%e0%b4%82-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%87%e0%b4%b0%e0%b5%81%e0%b4%b8%e0%b4%ad%e0%b4%95%e0%b4%b3%e0%b5%81%e0%b4%82

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ നടത്തിയ പരാമര്‍ശം തുടര്‍ച്ചയായ മൂന്നാം ദിവസവും പാര്‍ലമെന്റിന്റെ ഇരു സഭകളെയും ബഹളത്തില്‍ മുക്കി. ലോക്‌സഭയിലെ ആദ്യ നടപടിയായ ചോദ്യോത്തര വേളയില്‍ തന്നെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിഷയമുന്നയിച്ച് മുദ്രാവാക്യം വിളിച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ പാകിസ്താനുമായി ബന്ധിപ്പിച്ച് മോദി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ച ശേഷം12ന് വീണ്ടും ചേര്‍ന്നപ്പോഴും സഭാനടപടികള്‍ നിര്‍ത്തിവച്ച് പരാമര്‍ശം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്പീക്കര്‍ ഇത് തള്ളിയതോടെ കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കി.
തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തില്‍ ഇത് പാര്‍ലമെന്റിലേക്കു കൊണ്ടുവരേണ്ടെന്ന നിലപാടാണ് സ്പീക്കര്‍ സ്വീകരിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
രാജ്യസഭയിലും പ്രതിപക്ഷ അംഗങ്ങള്‍ പ്രശ്‌നം ഉന്നയിച്ചു. മന്‍മോഹന്‍ സിങ്ങിന്റെ സത്യസന്ധതയും രാജ്യത്തോടുള്ള കൂറും മോദി ചോദ്യം ചെയ്തിരിക്കുകയാണ്. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ ഇക്കാര്യം വിശദീകരിക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു.

ഇരു പക്ഷവും വിഷയം ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെണ്ടത്തണമെന്ന് രാജ്യസഭാ അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
പ്രതിഷേധത്തിനിടെ, ലോക്‌സഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ പാസാക്കിയ കമ്പനീസ് ഭേദഗതി ബില്ല്-2017 ഇന്നലെ രാജ്യസഭയുടെ പരിഗണനക്കുവച്ചെങ്കിലും ബില്ലിലെ ചില വ്യവസ്ഥകളെ കുറിച്ച് മന്ത്രി വിശദീകരിക്കണമെന്ന് ചിദംബരം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago
No Image

'എന്റ കുഞ്ഞിന് മരുന്നിനായി ഞാന്‍ എവിടെ പോവും' യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ നിരോധനത്തില്‍ ആശങ്കയിലായി ഫലസ്തീന്‍ ജനത

International
  •  a month ago
No Image

കുതിച്ചുയര്‍ന്ന് പൊന്നിന്‍ വില; 20 ദിവസം കൊണ്ട് 3440 രൂപയുടെ വര്‍ധന

Business
  •  a month ago
No Image

ഭൂമി തര്‍ക്കത്തിനിടെ ഉത്തര്‍ പ്രദേശില്‍ കൗമാരക്കാരനെ തലയറുത്തുകൊന്നു

National
  •  a month ago