ഫ്രാന്‍സിന് സമാധാനത്തെ കുറിച്ച് സംസാരിക്കാന്‍ അവകാശമില്ലെന്ന് ബശ്ശാറുല്‍ അസദ്
ദമസ്‌കസ്: ഭീകരവാദത്തിന്റെ മൊത്ത വിതരണക്കാരായ ഫ്രാന്‍സിനു സമാധാനത്തെ കുറിച്ചു പറയാന്‍ അവകാശമില്ലെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ്. സിറിയയിലെ അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ഫ്രാന്‍സ് സഹായം നല്‍കുന്നുവെന്ന് ആരോപിച്ചായിരുന്നു അസദിന്റെ വിമര്‍ശനം.
സിറിയയില്‍ തുടക്കം മുതല്‍തന്നെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നവരാണ് ഫ്രാന്‍സ്. അവരുടെ കരങ്ങളില്‍ സിറിയന്‍ പൗരന്മാരുടെ രക്തക്കറയുണ്ട്. ഈ നിലപാടില്‍ അടിസ്ഥാനപരമായ മാറ്റം വരുത്തിയതായി ഇതുവരെ തോന്നിയിട്ടില്ലെന്നും അസദ് പറഞ്ഞു.
അസദിന്റെ ആരോപണങ്ങളെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തള്ളിക്കളഞ്ഞു. സ്വന്തം രാജ്യത്തെ ദശലക്ഷക്കണക്കിനു ജനങ്ങളുടെ ശത്രുവാണ് ബശ്ശാറുല്‍ അസദെന്നും ഫ്രാന്‍സിന് ക്ലാസെടുക്കാന്‍ മാത്രം അദ്ദേഹം വളര്‍ന്നിട്ടില്ലെന്നും മാക്രോണ്‍ തിരിച്ചടിച്ചു. സമാധാന ചര്‍ച്ചകള്‍ പരാജയപ്പെടാന്‍ കാരണം അസദ് ഭരണകൂടമാണെന്ന് ഫ്രാന്‍സ് ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."