അടുത്ത അഞ്ചുവര്‍ഷം 4ജി VoLTE ഭരണം
അടുത്ത അഞ്ച് വര്‍ഷത്തേക്ക് ടെലക്കോം രംഗത്ത് 4 ജി VoLTE രംഗത്ത് അത്ഭുതപ്പെടുത്തുന്ന വളര്‍ച്ചയുണ്ടാകുമെന്ന് എറിക്സണ് നടത്തിയ പഠന റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
ഇപ്പോഴത്തെ ഉപഭോക്താക്കളുടെ മൊബൈല്‍ ഉപയോഗ രീതികളുടെയും സ്ഥിതിവിവരകണക്കുകളുടെയും അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തിലെത്തിയിരിക്കുന്നത്.
പഠന റിപ്പോര്‍ട്ടിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊബൈല്‍ ട്രാഫിക് 2017 ജനുവരിയില്‍ 120 കോടി കവിഞ്ഞിരിക്കുകയാണ്. ഈ പഠനമനുസരിച്ച് വരുന്ന അഞ്ചു വര്‍ഷത്തിനുള്ളില്‍ ഈ സംഖ്യ 140 കോടി കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സബ്സ്ക്രിപ്ഷനുകളുടെ ഉയര്‍ച്ചയ്ക്കു നിരവധി കാരണങ്ങളാണ് ചൂണ്ടികാട്ടുന്നത്. താരിഫ് കുറച്ചതും റിലയന്‍സ് ജിയോ മൂലം ഉടലെടുത്ത സേവന ദാതാക്കള്‍ക്കിടയിലെ മത്സരവുമൊക്കെ മൊബൈല്‍ ഡാറ്റ ഉപഭോഗം വര്‍ധിപ്പിക്കാന്‍ തുടങ്ങി.
ഇപ്പോഴത്തെ കണക്കനുസരിച്ച് ഒരു മാസം ഇന്ത്യക്കാര്‍ ഒരു എക്സാബൈറ്റ് ഡാറ്റ ഉപയോഗിക്കുന്നുണ്ട്. ഇത് 2022 ല്‍ എട്ട് തവണ അധികമാകും. അതായത് ഡാറ്റ ഉപഭോഗം എട്ടു എക്സാബൈറ്റ് വരെ വര്‍ധിക്കും. രാജ്യത്തെ VoLTE ട്രാഫിക് 37 കോടി കടക്കുമെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."