മുജാഹിദ് സംസ്ഥാന സമ്മേളനം 28 നു തുടങ്ങും
കോഴിക്കോട്: മുജാഹിദ് സംസ്ഥാന സമ്മേളനം ഡിസംബര്‍ 28, 29,30, 31 തീയതികളില്‍ മലപ്പുറം ജില്ലയിലെ കൂരിയാട്ട് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 'മതം: സഹിഷ്ണുത, സഹവര്‍ത്തിത്വം, സമാധാനം' എന്ന പ്രമേയത്തിലാണ് ചതുര്‍ദിന സമ്മേളനം.
28 ന് വൈകിട്ട് നാലിന് ഉദ്ഘാടന സമ്മേളനവും 6.30ന് മതനേതാക്കള്‍ പങ്കെടുക്കുന്ന ഇന്റര്‍ ഫെയ്ത്ത് ഡയലോഗും 29ന് സാംസ്‌കാരിക സമ്മേളനത്തില്‍ ബൗദ്ധിക സംവാദവും നടക്കും. 30ന് സമ്പൂര്‍ണ പഠന ക്യാംപ് ആരംഭിക്കും. 31ന് മനുഷ്യാവകാശ സമ്മേളനം നടക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ'വിഷന്‍ 2020'അവതരിപ്പിക്കും.
ഡിസംബര്‍ 22ന് കേരളത്തിലെ പ്രധാന നഗരങ്ങളില്‍ സന്ദേശരേഖ വിതരണം നടക്കും. അന്താരാഷ്ട്ര പുസ്തക മേളയും നഗരിയില്‍ നടക്കും. സമ്മേളന സന്ദേശ യാത്ര കാസര്‍കോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കെ.എന്‍.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി, സ്വാഗതസംഘം ചെയര്‍മാന്‍ വി.കെ സകരിയ്യ, വൈസ് പ്രസിഡന്റ് ഡോ.ഹുസൈന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി പി.പി ഉണ്ണീന്‍കുട്ടി മൗലവി ,കെ.എന്‍.എം. വൈസ് പ്രസിഡന്റ് പി.കെ അഹമ്മദ്, എം. മുഹമ്മദ് മദനി, എം. സ്വലാഹുദ്ദീന്‍ മദനി, മുഹമ്മദ് ഹാഷിം ആലപ്പുഴ, ഡോ.എ.ഐ അബ്ദുല്‍ മജീദ് സ്വലാഹി, ഡോ.സുല്‍ഫിക്കര്‍ അലി, നിസാര്‍ ഒളവണ്ണ, ഉബൈദുല്ല താനാളൂര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."