പ്ലാസ്റ്റിക് കാരി ബാഗുകള്‍; ഹൈക്കോടതിക്ക് അതൃപ്തി
കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള്‍ നിരോധിക്കുന്നത് പരിഗണിക്കണമെന്ന ഉത്തരവ് സര്‍ക്കാര്‍ നടപ്പാക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. പ്ലാസ്റ്റിക് കാരിബാഗുകള്‍ നിരോധിക്കുന്ന വിഷയം കോടതിയുടെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ പരിഗണിക്കണമെന്നും മൂന്നാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്‍കണമെന്നും ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഓള് കേരള റിവര്‍ പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ജന. സെക്രട്ടറി പ്രൊഫ. എസ്. സീതാരാമനടക്കമുള്ളവര്‍ നല്കിയ ഹരജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
നിരോധനവുമായി ബന്ധപ്പെട്ടു വ്യക്തമായ നടപടിയെടുത്തതായി സര്‍ക്കാരിന് പറയാന്‍ സാധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. കാരി ബാഗ് നിര്‍മാതാക്കളുമായി ഒത്തുതീര്‍പ്പിന്റെ വഴി സര്‍ക്കാര്‍ സ്വീകരിച്ചെന്ന് സത്യവാങ്മൂലത്തില്‍നിന്ന് വ്യക്തമാണെന്നും ഡിവിഷന് ബെഞ്ച് കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."