കുല്ഭൂഷന് ജാദവിന്റെ ഭാര്യക്കും മാതാവിനും പാകിസ്താന് വിസ അനുവദിച്ചു
ഇസ്ലാമാബാദ്: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ പൗരന് കുല്ഭൂഷന് ജാദവിന്റെ മാതാവിനും ഭാര്യക്കും പാകിസ്താന് വിസ അനുവദിച്ചു.
ന്യൂഡല്‍ഹിയിലെ പാകിസ്താന് ഹൈക്കമ്മിഷണറാണ് വിസ അനുവദിച്ചത്. കുല്ഭൂഷന് ജാദവിനെ ഭാര്യക്കും മാതാവിനും ഇസ്ലമാബാദിലെത്തി കാണാമെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താവ് മുഹമ്മദ് ഫൈസല്‍ പറഞ്ഞു. കുല്‍ഭൂഷന്റെ ഭാര്യയും മാതാവും വാഗാ അതിര്‍ത്തി വഴി ഞാറാഴ്ച്ച പാകിസ്താനിലെത്തും. തിങ്കളാഴ്ച അവര്‍ കുല്‍ഭൂഷനുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യക്കായി ചാരപ്രവര്‍ത്തി നടത്തിയെന്ന് ആരോപിച്ചാണ് കുല്ഭൂഷണ് ജാദവിനെ പാകിസ്താന് വധ ശിക്ഷക്ക് വിധിച്ചത്.
ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന് അദ്ദേഹത്തെ കാണാന്‍ അനുമതി നല്‍കണമെന്ന ഇന്ത്യയുടെ ആവശ്യം പാകിസ്താന് നേരത്തെ നിഷേധിച്ചിരുന്നു. പാകിസ്താനിലെ ദേശീയ സുരക്ഷാ സമിത അനുമതി നല്‍കിയതോടെയാണ് കുല്ഭൂഷന് ജാദവിനെ കാണാന്‍ ഭാര്യക്കും മാതാവിനും അനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."