HOME
DETAILS

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഇന്ന് തുടക്കം

  
backup
December 21 2017 | 21:12 PM

%e0%b4%a6%e0%b4%be%e0%b4%b1%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b9%e0%b5%81%e0%b4%a6%e0%b4%be-%e0%b4%ac%e0%b4%bf%e0%b4%b0%e0%b5%81%e0%b4%a6%e0%b4%a6%e0%b4%be%e0%b4%a8-%e0%b4%b8%e0%b4%ae-9

ഹിദായ നഗര്‍ (ചെമ്മാട്): ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തിന് ഇന്ന് ഹിദായ നഗറില്‍ തുടക്കമാവും. സമ്മേളനത്തിന്റെ മുന്നോടിയായി ഉച്ചക്ക് ശേഷം മമ്പുറം മഖാമില്‍ നടക്കുന്ന സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് അബ്ദുന്നാസ്വിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മഖാമില്‍ നിന്നു വാഴ്‌സിറ്റിയിലേക്ക് ഹുദവി ബിരുദം വാങ്ങുന്ന യുവപണ്ഡിതരും ദാറുല്‍ഹുദാ അധ്യാപകരും മാനേജ്‌മെന്റ് പ്രതനിധികളും അണിനിരക്കുന്ന സമ്മേളന വിളംബര റാലി നടക്കും.
തുടര്‍ന്ന് വാഴ്‌സിറ്റി കാംപസില്‍ സൈനുല്‍ ഉലമാ, ഡോ.യു.ബാപ്പുട്ടി ഹാജി എന്നിവരുടെ മഖ്ബറകളില്‍ സിയാറത്തും നടക്കും. സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. അസര്‍ നിസ്‌കാരാനന്തരം സമ്മേളന നഗരിയില്‍ ദാറുല്‍ഹുദാ ജന.സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി പതാക ഉയര്‍ത്തും.
വൈകിട്ട് 4.45 ന് നടക്കുന്ന പ്രാരംഭ സമ്മേളനത്തോടെ ദാറുല്‍ഹുദായുടെ ബിരുദദാന സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാവും. ഇന്ത്യയിലെ മൊറോക്കോ എംബസി പ്രതിനിധി ഡോ. അഹ്മദ് ബിന്‍ ഉസ്മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ചാന്‍സലര്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. യമനിലെ സന്‍ആ യൂനിവേഴ്‌സിറ്റിയിലെ ഡോ. ഈസാ അലി മുഹമ്മദ് മുഖ്യാതിഥിയാകും.
ചടങ്ങില്‍ വാഴ്‌സിറ്റി പ്രസിദ്ധീകരിക്കുന്ന ഇസ്‌ലാമിക് ജേണലിന്റെ പ്രകാശനവും നടക്കും. ഡെന്‍മാര്‍ക്കിലെ എസ്.ഡി യൂനിവേഴ്‌സിറ്റി പ്രൊഫ.ഡോ.എം.എച്ച് ഇല്ല്യാസ് ഏറ്റുവാങ്ങും. പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍, കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അബ്ദുറബ്ബ് എം.എല്‍.എ, അബ്ദുസ്സമദ് സമദാനി, സത്താര്‍ പന്തല്ലൂര്‍ സംബന്ധിക്കും.
വൈകിട്ട് ഏഴിന് 'നമ്മുടെ ഇന്ത്യ' എന്ന വിഷയത്തില്‍ ഏകതാസംഗമം നടക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാവും. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനാകും. ഓണംപിള്ളി മുഹമ്മദ് ഫൈസി, എന്‍.കെ പ്രേമചന്ദ്രന്‍ എം.പി, എ.സജീവന്‍, എം.എല്‍.എമാരായ ഡോ. എം.കെ മുനീര്‍, എ.പി അനില്‍കുമാര്‍, വി.ഡി സതീശന്‍, കെ.എം ഷാജി, മുഹമ്മദ് മുഹ്‌സിന്‍, അഡ്വ. ശംസുദ്ദീന്‍, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ എ.പി അബ്ദുല്‍വഹാബ്, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷണന്‍ തുടങ്ങിയവര്‍ സംസാരിക്കും.
നാളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംബന്ധിക്കുന്ന നാഷനല്‍ ലീഡേഴ്‌സ് സമ്മിറ്റ് , എസ്.എസ്.എല്‍.എസി, പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന ടീനേജ് കോണ്‍ക്ലേവ് , ഹെറിറ്റേജ് മീറ്റ് തുടങ്ങിയവ നടക്കും.
ഞായറാഴ്ച അലൂംനി ഗാതറിങ് , വിഷന്‍ ദാറുല്‍ഹുദാ തുടങ്ങിയവ നടക്കും. വൈകിട്ട് നാലിനു ബിരുദദാനം നടക്കും. പന്ത്രണ്ട് വര്‍ഷത്തെ ദാറുല്‍ഹുദാ കോഴ്‌സ് പൂര്‍ത്തിയാക്കിയ 677 മലയാളി വിദ്യാര്‍ഥികള്‍ക്ക് മൗലവി ഫാളില്‍ ഹുദവി ബിരുദവും പത്ത് വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ വാഴ്‌സിറ്റിയുടെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ 31 ഉര്‍ദു വിദ്യാര്‍ഥികള്‍ക്ക് മൗലവി ആലിം ഹുദവി ബിരുദവും നല്‍കും. ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിക്കും.
ഇന്നലെ രാത്രി നടന്ന ഉര്‍ദു ഹാദിയ അലൂംനി മീറ്റ് വി.സി ഡോ. ബഹാഉദ്ദീന്‍ മഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു. ടി. റഫീഖ് ഹുദവി ബംഗളൂരു അധ്യക്ഷനായി. യു. ശാഫി ഹാജി ചെമ്മാട്, ഡോ. മുഹമ്മദ് ശകീല്‍ അഹ്മദ് യു.പി, ഡോ. ഫൈസല്‍ ഹുദവി മാരിയാട്, വി.ടി റഫീഖ് ഹുദവി കടുങ്ങല്ലൂര്‍, റഫീഖ് ഹുദവി കോലാര്‍, ആസിഫ് ഷാ ഹുദവി ഭീവണ്ടി സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് തിരുനെല്ലിയില്‍ ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരുക്ക്

Kerala
  •  23 days ago
No Image

ശബരിമല: തത്സമയ ഓൺലൈൻ ബുക്കിങ് മൂന്നു കേന്ദ്രങ്ങളിൽ

Kerala
  •  23 days ago
No Image

കരിപ്പൂർ റെസ നിർമാണം: മണ്ണെടുപ്പ് സ്ഥലം ജിയോളജി വിഭാഗം പരിശോധിക്കും

Kerala
  •  23 days ago
No Image

ഇന്ന് റേഷന്‍ കടയടപ്പ് സമരം

Kerala
  •  23 days ago
No Image

ജിസാറ്റുമായി പറന്നുയര്‍ന്ന് മസ്‌ക്കിന്റെ ഫാല്‍ക്കണ്‍; വിക്ഷേപണം വിജയം, ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ 

Science
  •  23 days ago
No Image

പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദനം; തലയ്ക്കും ചെവിക്കും പരിക്കേറ്റു

Kerala
  •  23 days ago
No Image

കറൻ്റ് അഫയേഴ്സ്-18-11-2024

PSC/UPSC
  •  23 days ago
No Image

കോഴിക്കോട്; രാത്രി ബൈക്കിലെത്തിയ സംഘം യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചു

Kerala
  •  23 days ago
No Image

ഇന്ത്യയില്‍ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശി അറസ്റ്റില്‍ 

Kerala
  •  23 days ago
No Image

പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്

National
  •  23 days ago