സൂപ്പര്‍ മച്ചാന്സിനെതിരേ ബ്ലാസ്റ്റേഴ്സ്; ചെന്നൈയിന് എഫ്.സി- കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടം ഇന്ന്
ചെന്നൈ: ആദ്യ ജയം നല്കിയ ആത്മവിശ്വാസത്തിന്റെ കരുത്തുമായി കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തിലെ എവേ മത്സരത്തില്‍ ആതിഥേയരായ ചെന്നൈയിന് എഫ്.സിയെ നേരിടും. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം പോരാട്ടം അരങ്ങേറുന്നത്. നോര്‍ത്ത്ഈസ്റ്റ് യുനൈറ്റഡിനെതിരായ ഹോം മത്സരത്തിന് ശേഷം ആറ് ദിവസത്തെ ഇടവേളയാണ് കേരള ബ്ലാസ്റ്റേഴ്സിന് ചെന്നൈയിന് എഫ്.സിയെ നേരിടുന്നതിനു മുന്‍പ് ലഭിച്ചത്. ബ്ലാസ്റ്റേഴ്സ് നിരയില്‍ ഇന്ന് ബെര്‍ബറ്റോവും പ്രീതം കുമാറും ഉണ്ടാകില്ല. അതേസമയം ചെന്നൈയിന് അരുടെയും അഭാവം അലട്ടുന്നില്ല. ചെന്നൈയിന്റെ മുഴുവന്‍ താരങ്ങളും മത്സര സജ്ജരാണ്.
കളിക്കാരില്‍ നീണ്ടു നില്ക്കുന്ന പോരാട്ട വഴിയിലൂടെയാണ് തങ്ങള്‍ നീങ്ങുന്നതെന്ന അവബോധം ഉണ്ടാക്കിയെടുക്കുകയായിരുന്നു തന്റെ ആദ്യ ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന് റെനെ മ്യൂളന്സ്റ്റീന് പറഞ്ഞു. വ്യക്തിപരമായി നോക്കിയാല്‍ ഇത്തരം ഒരു മത്സരഗതിക്ക് ഒത്തുനീങ്ങുവാന് അല്‍പ്പം താമസം എടുക്കും. എന്നാല്‍ ഒറ്റക്കെട്ടായി അതിനെ നേരിടാന്‍ കഴിയും. ഗോവയുമായുള്ള മത്സരം മാറ്റിവച്ചാല്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും, ടീം ആയി തുടക്കം കുറിക്കുന്നതിലും ഗോള്‍ നേടുന്നതിലും മുന്നേറ്റനിര കൂടുതല്‍ പോസിറ്റീവ് ആയിട്ടുണ്ട്.
അതേസമയം ഒരു ടീമിനെ സംബന്ധിച്ച് ക്ലീന്‍ ഷീറ്റ് നേടുകയെന്നതിനാണ് മുന്‍തൂക്കം. ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ അഞ്ച് ഗെയിമുകളില്‍ ആദ്യ മൂന്ന് മത്സരങ്ങളില്‍ ക്ലീന്‍ ഷീറ്റ് നേടിയിരുന്നു. ക്ലീന്‍ ഷീറ്റുകള്‍ ശരിയായ ദിശയില്‍ നീങ്ങുവാന്‍ സഹായമാകുന്നു. അതുകൊണ്ടു തന്നെ അതേറ്റവും പ്രധാനമാണ്. ഞങ്ങളുടെ വളരെ ദൃശ്യമായ ഉറച്ച പ്രതിരോധമായിരുന്നു ഈ സീസണിലെ ആദ്യ ജയത്തിനു വഴിയൊരുക്കിയത് .
വിജയം എങ്ങനെ കൈപ്പിടിയില്‍ ഒതുക്കാനാകുമെന്ന് വ്യക്തമായി അറിയുന്ന ടീമാണ് ചെന്നൈയിന്, അതേപോലെ കളി സെറ്റ് ചെയ്യുന്നതിലും ഓപണ്‍ അവസരങ്ങള്‍ സൃഷ്ടിച്ച് ഗോള്‍ നേടുന്നതിലും കഴിവുള്ള ടീമാണ് ചെന്നൈയിന്. മത്സര ഫലം എങ്ങനെ സ്വന്തം കൈപ്പിടിയില്‍ ഒതുക്കാമെന്ന കാര്യത്തില്‍ ചെന്നൈയിന് കാണിക്കുന്ന മികവിന്റെ ഉദാഹരണമാണ് എ.ടി.കെയ്ക്കും ബംഗളൂരു എഫ്.സിക്കും എതിരേ നേടിയ വിജയങ്ങള്‍. മത്സരത്തിന്റെ അവസാന സെക്കന്‍ഡ് വരെ പോയിന്റ് നേടിയെടുക്കാമെന്ന കോച്ച് ജോണ്‍ ഗ്രിഗറിയുടെ ഉത്തമവിശ്വാസമാണ് ചെന്നൈയിനെ മതില് കെട്ടിയ പോലെ സംരക്ഷിക്കുന്നത്.
താന്‍ ഒരിക്കലും സംതൃപ്തനല്ല. വളരെയേറെ പോയിന്റുകള്‍ ഇനിയും പട്ടികയില്‍ വേണ്ടിയിരിക്കുന്നുവെന്ന് കളിക്കാരോട് പറയാറുണ്ടെന്നും എതാനും മത്സരങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ചെന്നൈയിന് പരിശീലകന് ജോണ്‍ ഗ്രിഗറി പറഞ്ഞു. കളിക്കാര്‍ കാഴ്ചവയ്ക്കുന്ന കഠിനാധ്വാനത്തില്‍ വളരെ സംതൃപ്തനാണെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലാസ്റ്റേഴ്സിനെതിരേ നടന്ന എട്ട് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമെ ചെന്നൈയിന് തോറ്റിട്ടുള്ളു എന്ന റെക്കോര്‍ഡും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളം ഇന്നത്തെ നിലയേക്കള്‍ വളരെ മുന്നില്‍ ഫിനിഷ് ചെയ്യുമെന്നു കരുതുന്നു. ആദ്യ ജയം സ്വന്തമാക്കിയ നിലയില്‍ കരുത്താര്‍ജ്ജിച്ചു വരുന്ന ബ്ലാസ്റ്റേഴ്സിനെ നേരിടാനും അനൂകൂലമായ മത്സരഫലം ഉണ്ടാക്കാനും ടീം ഒരുങ്ങിയതായും ജോണ്‍ ഗ്രിഗറി പറഞ്ഞു. ബ്ലാസ്റ്റേഴ്സിനെ നിസാരരായി എടുക്കുന്നില്ല. ചെന്നൈയിന് എഫ്.സി ആറ് മത്സരം കളിച്ച് കഴിഞ്ഞു. എന്നാല്‍ കേരള ബ്ലസ്റ്റേഴ്സ് അഞ്ച് മത്സരങ്ങളാണ് ഇതുവരെ കളിച്ചത്. ബ്ലാസ്റ്റേഴ്സ് ചാന്സുകള് ഗോള്‍ ആക്കി മാറ്റുന്നത് കേവലം ഒന്‍പത് ശതമാനം മാത്രമാണ്. എന്നാല്‍ ചെന്നൈയിന്റെ ഗോള്‍ നേടുന്ന മികവ് 20 ശതമാനത്തോളം വരും. മത്സരത്തിന്റെ ഗതിയും സ്വഭാവവും ഈ കണക്കുകളുടെ പശ്ചാത്തലത്തില്‍ ആയിരിക്കുമെന്നും ഗ്രിഗറി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."