എയ്ഡഡ് കോളജ് നിയമനങ്ങളിലെ സംവരണം; സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം: എയ്ഡഡ് കോളജ് നിയമനങ്ങളില്‍ പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സംവരണം പാലിക്കേണ്ടതില്ല എന്ന ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ പോകും.
അപ്പീല്‍ സമര്‍പ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി എ.കെ ബാലന്റെ ഓഫിസ് അറിയിച്ചു.
യു.ജി.സി ചട്ടപ്രകാരം സംവരണ മാനദണ്ഡം സര്‍വകലാശാലകളിലെ സ്വകാര്യ കോളജുകള്‍ക്ക് ബാധകമാകില്ലെന്നാണ് ഡിവിഷന് ബെഞ്ചിന്റെ വാദം.
യു.ജി.സിയുടെ നിബന്ധനകള്‍ പ്രധാനമായും കോളജുകളുടെ അംഗീകാരം, അക്കാദമി കാര്യങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ്.
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മാനേജ്മെന്റ് നിയമനം നടത്തുന്നുവെങ്കിലും സര്‍ക്കാര്‍ ഖനാവില്‍ നിന്നുമാണ് അവര്‍ക്ക് ശമ്പളം നല്‍കുന്നത്.
അപ്രകാരം നിയമനം നടത്തുന്ന തസ്തികകളില്‍ സംവരണം അടക്കമുള്ള സാമൂഹ്യനീതി ഉറപ്പുവരുത്തുവാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."