ഐ ലീഗില്‍ ആദ്യ വിജയം സ്വന്തമാക്കി ഗോകുലം
ന്യൂഡല്‍ഹി: ഐ ലീഗില്‍ കേരളത്തെ പ്രധിനിധീകരിച്ച് കളിക്കുന്ന ഗോകുലം എഫ്.സിക്ക് മിന്നും വിജയം. ഇന്ത്യന്‍ ആരോസിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഗോകുലം എഫ്.സി ഐ ലീഗിലെ ആദ്യ വിജയം സ്വന്തമാക്കിയത്.
11ാം മിനുട്ടില്‍ കേരളം ആദ്യ ഗോള്‍ നേടി. രോഹിത് മിര്സയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് ഹെഡ്ഡ് ചെയ്ത് ഡാനിയല്‍ അഡുവാണ് ആദ്യ ഗോള്‍ നേടിയത്. ഗോള്‍ വീണതോടെ ആരോസ് ഉണര്‍ന്ന് കളിച്ചു. മലയാളി താരം രാഹുലും അനികേത് ജാതവും മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഗോകുലം പ്രതിരോധം തടഞ്ഞു. 64ാം മുനുട്ടില്‍ ഫ്രീകിക്കിലൂടെ ഗോകുലം രണ്ടാം ഗോളും നേടി. വലത് വിങ്ങില്‍ നിന്ന് ഖാലിദ് അല്സലേഹ് തൊടുത്ത ഇടംകാലനടി വളഞ്ഞ് പോസ്റ്റിലേക്ക് കയറുകയായിരുന്നു. പ്രതിരോധ നിരയും മധ്യനിരയും ഉണര്‍ന്ന് കളിച്ചതിനാലാണ് ഗോകുലത്തിന് അനായാസ വിജയം കണ്ടെത്താനായത്. നാല് മത്സരങ്ങളില്‍ ഓരോ വിജയവും സമനിലയുമായി നാല് പോയിന്റോടെ ഗോകുലം ആറാം സ്ഥാനത്ത്. ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ കൊല്‍ക്കത്തന്‍ കരുത്തരായ ഈസ്റ്റ് ബംഗാള്‍ എവേ പോരാട്ടത്തില്‍ വിജയം കണ്ടു. ചെന്നൈ സിറ്റി എഫ്.സിയെ അവരുടെ തട്ടകത്തില്‍ 2-1നാണ് ഈസ്റ്റ് ബംഗാള്‍ വീഴ്ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."