HOME
DETAILS

ക്രൈസ്തവം

  
backup
December 23 2017 | 20:12 PM

christianity-spm-sunday-prabhaatham

കൊന്നില്ലായവര്‍ മര്‍യമിന്‍ മകനെ,
കൊന്നില്ലവര്‍ കുരിശിലും ക്രിസ്തുവായവനെ!
എന്നാകിലും സാദൃശ്യമതിന്റെതവര്‍ക്കു ദൃശ്യം(1)
വന്നാനതൊരാശയമായ് ജനതയ്ക്കു സത്യം.

പരമകാരുണികന്‍ തന്‍ വചനമായ്(2)
പരമനീതിയതിന്‍ സ്രോതസില്‍നിന്നായ്
വന്നാനവന്‍ യേശു, അവന്‍ സ്വയമൊരാശയം
സന്ദേശമാ ജന്മം, ജീവിതം, വിയോഗം

'വചനം!' അതിന്നര്‍ഥമിഹ സന്ദേശം,
'വചന'മായ് പിറന്നിവിടെയവന്‍ സുസ്മിതം.
അവനൊരു മഹപ്രഖ്യാപനം!
അതടിമത്ത നിരാസ വിളംബരം.

പിറന്നപാടവന്‍ ചൊല്ലിയതാ മന്ത്രം
പറഞ്ഞവന്‍ 'ഞാനീശ്വര ദാസന്‍ മാത്രം'(3)
എന്നടിമത്തമുടയോനു മാത്രം,
എന്നുടയവനേക ദൈവം മാത്രം.

'വചന'മത്, സന്ദേശമത് മര്‍യമിന്‍
വയറ്റിലൂടെ വന്ന മനുഷ്യ സന്താനമായ്(4),
'വചന'മതു പക്ഷെ ദൈവമാകില്ലന്യൂനം;
ദൈവബഹുത്വമിഹ, എന്തിനധികമൊരെണ്ണം?

'വചന'മെന്നാല്‍ പരമനീതിയില്‍നിന്നായ്
വന്നിറങ്ങുന്ന സന്ദേശമിഹ ജനത്തിന്നായ്,
ഒരു മഹാശയം, വിഗ്രഹമല്ലതൊരിക്കലും,
അതടിമത്ത നിരാസം, മഹാവിമോചനം.

അടിമകളുടമകളെന്നീ വര്‍ഗഭേദമിഹം;
ഉടമകളവര്‍ രാജാക്കള്‍, മതപുരോഹിതരും തഥാ
അടിമകളോ മഹാജനഗണം
അടികിട്ടും പണിയാളര്‍ അവര്‍ ക്രൂശിതര്‍!

അവരില്‍പെടുമൊരു ക്രൂശിതനിപ്പോഴവന്‍,
അവനോ 'വചന'മായ് വന്നിറങ്ങിയ മാനുഷന്‍!
ചുമലില്‍ ചുമന്നവന്‍ കുരിശു പിന്നെയോ,
ചമഞ്ഞാനവനിഹ ക്രൂശിതനെന്നപോല്‍!

സത്യമെന്നാലിവിടെയൊരു പ്രകടനം,
ക്രൂശിതനായ് വെളിപ്പെടലെന്നതൊരാശയം.
പരിഹാരം തേടുന്നൊരു പ്രശ്‌നമിഹം
അതിന്‍ പ്രകാശനമീ മഹാനാടകം.

അതൊക്കെയാണ് 'വചനം'
അതിലൂടെ വിമോചിതരാകും ജനം.
പ്രകടനമാകും മരണം, പക്ഷെ അതമരത്വ വിളംബരം
പ്രഘോഷിച്ചവനുയര്‍ന്നു പോയ് അവിടേക്കായ്.

മഹാസന്നിധാനവന്റെ വിശ്രമസ്ഥലം,
മഹാപുരോഹിതനു പക്ഷെയവന്‍ മൃതന്‍, ക്രൂശിതന്‍
നൂറ്റാണ്ടുകള്‍ കഴിഞ്ഞിറങ്ങി 'വചന'മക്ഷരത്തില്‍
കൊന്നില്ലവര്‍ അവനെ, കുരിശിലേതൊരലങ്കാരം(5).

കുരിശവര്‍ നാട്ടിയതവനെ നിഹനിപ്പാന്‍
കുരിശോ പക്ഷെ തകരുമവന്‍ നിമിത്തമായ്!
പൊട്ടിക്കുമതവന്‍, തകര്‍ക്കുമതിന്‍ ഭരണം(6).
പട്ടിണിക്കായ് അവനിറങ്ങി വരും ഭൂമിയില്‍.
(തുടരും)

(1) ഖുര്‍ആന്‍- 4:157
(2) ഖുര്‍ആന്‍- 3:44
(3) ഖുര്‍ആന്‍- 19:30
(4) ഖുര്‍ആന്‍- 3:44
(5) ഖുര്‍ആന്‍- 4:157
(6) രണ്ടാം വരവില്‍ യേശു കുരിശ് തകര്‍ക്കുമെന്നു പ്രവാചകന്‍ മുഹമ്മദ് നബി പറഞ്ഞതായി രേഖപ്പെടുത്തപ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago