HOME
DETAILS

കണ്ണിയത്ത് ഉസ്താദ് ഉറൂസ് സമാപിച്ചു

  
backup
December 24, 2017 | 1:38 AM

%e0%b4%95%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%89%e0%b4%b8%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8-4

വാഴക്കാട് : പ്രാര്‍ഥനാ പുണ്യം തേടിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി കണ്ണിയത്ത് ഉസ്താദ് മഖാം ഉറൂസിന് ഭക്തിസാന്ദ്രമായ സമാപനം. വെള്ളിയാഴ്ച തുടക്കം കുറിച്ച ഇരുപത്തിയഞ്ചാം മഖാം ഉറൂസാണ് ഇന്നലെ പ്രാര്‍ഥനാ സദസ്സോടെ സമാപിച്ചത്.സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
മഖാം സിയാറത്തിനു എം.ടി.അബ്ദുള്ള മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. വാവാട് കുഞ്ഞിക്കോയ മുസ്‌ലിയാര്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഉമര്‍ ഫൈസി മുക്കം അനുസ്മരണ പ്രഭാഷണവും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു. കണ്ണിയത്ത് ഉസ്താദ് ഹിഫ്‌സുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹാഫിളുകള്‍ക്ക് ജിഫ്രി തങ്ങള്‍ സനദ് നല്‍കി.
നാല്‍പത് വര്‍ഷമായി മുഅദ്ദിനായി സേവനം ചെയ്ത് വരുന്ന അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ വാഴക്കാട്,അബദുല്‍ അസീസ് മുസ്‌ലിയാര്‍ ഊര്‍ക്കടവ് എന്നിവരെ ആദരിച്ചു. അബൂബക്കര്‍ ദാരിമി, എ.വി.അബ്ദുറഹിമാന്‍ ദാരിമി, സയ്യിദ് ബി.എസ്.കെ.തങ്ങള്‍, ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി, പി.എ. ജബ്ബാര്‍ ഹാജി, ഉമര്‍ ദര്‍സി തച്ചണ്ണ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, ഹബീബ് തങ്ങള്‍, അലി ഫൈസി പാവണ്ണ, വലിയുദ്ധീന്‍ ഫൈസി, കണ്ണിയത്ത് കുഞ്ഞിമോന്‍ മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍, കരീം ദാരിമി, ചെറിയാപ്പു ഹാജി, കുഞ്ഞിമോന്‍ ഹാജി വാണിയമ്പലം, സലീം എടക്കര സംസാരിച്ചു. അബ്ദുറഹിമാന്‍ ദാരിമി മുണ്ടേരി സ്വാഗതവും ഹാഷിഖ് നന്ദിയും പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശത്രുരാജ്യത്തിന് വേണ്ടി ചാരവൃത്തി; പ്രതികള്‍ക്ക് വധശിക്ഷ ആവശ്യപ്പെട്ട് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍

bahrain
  •  35 minutes ago
No Image

ലിംഗസമത്വം ഉറപ്പാക്കാൻ ഏക സിവിൽ കോഡ്; മുസ്‌ലിം സ്വത്തവകാശ ഹരജിയിൽ സുപ്രിം കോടതിയുടെ നിർണ്ണായക നിരീക്ഷണം

National
  •  38 minutes ago
No Image

ആശുപത്രികളുടെ സേവനം മുടങ്ങില്ലെന്ന് ഉറപ്പാക്കണം; നഴ്‌സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

Kerala
  •  42 minutes ago
No Image

സഞ്ജുവടക്കമുള്ള താരങ്ങൾക്ക് ആറ് കോടി; ലോകം കീഴടക്കിയ ഇന്ത്യക്ക് ബിസിസിഐയുടെ വമ്പൻ സമ്മാനം

Cricket
  •  an hour ago
No Image

In - Depth: ആൾക്കൂട്ട അക്രമങ്ങൾക്ക് പിന്നിലെ ഹിന്ദുത്വ അജണ്ട: ആൾക്കൂട്ട കൊലപാതകങ്ങളിൽ പ്രതിഷേധം പോലും ശക്തമാക്കാൻ കഴിയാതെ രാജ്യം മാറിയത് ഇങ്ങനെ

National
  •  an hour ago
No Image

മരണശേഷവും ഫോണിൽ ഭീഷണി സന്ദേശങ്ങൾ; ആര്യനാട് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ ലോൺ ആപ്പ് മാഫിയയുടെ വേരുകൾ തേടി സൈബർ സെൽ

Kerala
  •  an hour ago
No Image

ഊര്‍ജ മേഖലയില്‍ മുന്നേറ്റം; ഒമാനില്‍ വൈദ്യുതി ഉല്‍പാദനം 14.6 ശതമാനം ഉയര്‍ന്നു

oman
  •  an hour ago
No Image

അനധികൃത പിരിവ്; കഴിഞ്ഞ വര്‍ഷം ഒമാനില്‍ 67 കേസുകള്‍ കണ്ടെത്തി

oman
  •  an hour ago
No Image

മോഷ്ടിച്ച വാഹനവുമായി പ്രായമായവരെ ലക്ഷ്യംവെച്ച് സ്വർണക്കവർച്ച; കിട്ടുന്ന പണമുപയോഗിക്കുന്നത് ലഹരിക്ക്, പ്രതി പിടിയിൽ

crime
  •  an hour ago
No Image

അബുദബിയിലെ റുവൈസ് ഇൻഡസ്ട്രിയൽ കോംപ്ലക്സിൽ ഡ്രോൺ ആക്രമണം; തീപിടുത്തം നിയന്ത്രണവിധേയം

uae
  •  2 hours ago