സ്വാതന്ത്ര്യദിന സെമിനാര്‍
വെങ്ങപ്പള്ളി: രാഷ്ട്രത്തിന്റെ 70 ാമത് സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി സ്റ്റുഡന്റ് അസോസിയേഷന്‍(സിയാസ)ക്കു കീഴില്‍ സ്വാതന്ത്ര്യ ദിന സെമിനാര്‍ സംഘടിപ്പിച്ചു. സ്വതന്ത്ര ഇന്ത്യയിലെ സ്വാതന്ത്ര്യ നിരാസം; യുവതയുടെ നിലപാടും പ്രതിരോധവും എന്ന വിഷയത്തെ ആധാരമാക്കി സംഘടിപ്പിച്ച സെമിനാറില്‍ വിവിധ വിദ്യാര്‍ഥി വിഭാഗങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
വിവധ വിഭാഗങ്ങളെ പ്രതിനിധീകരിച്ച് മുനീര്‍ മടക്കിമലഅനു പ്രസാദ്(എസ്.എഫ്.ഐ), അജ്മല്‍ വയനാട്(കെ.എസ്.യു), സുഹൈല്‍ വാഫി(എസ്.കെ.എസ്.എസ്.എഫ്) എന്നിവര്‍ സംസാരിച്ചു. എ.സ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് കൗണ്‍സിലര്‍ നൗഫല്‍ വാകേരി മോഡറേഷന്‍ നടത്തി. സിയാസ സെക്രട്ടറി അജ്‌നാസ് വൈത്തിരി സ്വാഗതവും ട്രഷറര്‍ സവാദ് കുഞ്ഞോം നന്ദിയും പറഞ്ഞു.
വാകേരി ശിഹാബ് തങ്ങള്‍
ഇസ്‌ലാമിക് അക്കാദമി
വാകേരി: വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയില്‍ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത് ഉദ്ഘാടനം ചെയ്തു. കെ.കെ സൈതലവി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ വി.കെ അബ്ദുറഹ്മാന്‍ ദാരിമി പതാക ഉയര്‍ത്തി. കെ.എ നാസര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തി.
കെ.കെ.എം ഹനീഫല്‍ ഫൈസി, കെ.സി.കെ തങ്ങള്‍, അനീസ് വാഫി, റിയാസ് ഹുദവി, ഹാരിസ് ബനാന, കെ ആലിക്കുട്ടി, ഇ പരീത്, ഹുദൈഫ ദാരിമി, ശംസീര്‍ ഹുദവി, ശംസീര്‍ മാസ്റ്റര്‍, കെ.പി തറുവൈക്കുട്ടി, മനാഫ് കുനിമല്‍, സി.പി മുനീര്‍, കെ.കെ അബൂബക്കര്‍, ആലിക്കുഞ്ഞി ഹാജി സംസാരിച്ചു. മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും നൗശാദ് മൗലവി നന്ദിയും പറഞ്ഞു.
പനമരം ക്രസന്റ് പബ്ലിക് സ്‌കൂള്‍
പനമരം: ക്രസന്റ് പബ്ലിക് സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു. പി.ടി.എ പ്രസിഡന്റ് വി ഉമ്മര്‍ ഹാജി പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ പി.കെ വര്‍ഗീസ് സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. തുടര്‍ന്ന് മാനേജ്‌മെന്റ് അംഗങ്ങളുടെ നേതൃത്വത്തില്‍ പമനരം ടൗണില്‍ സ്വാതന്ത്ര്യദിന റാലി നടത്തി.
ഇല്ലത്തുവയല്‍ അങ്കണവാടി
മാനന്തവാടി: ഇല്ലത്തുവയല്‍ അങ്കണവാടിയില്‍ സ്വാതന്ത്ര്യദിനം ആചരിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോര്‍ജ് കളമ്പുക്കാട്ട് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന പൊതുയോഗത്തില്‍ എ.ജെ. ചാക്കോ അധ്യക്ഷനായി. എന്‍.സി ശാന്ത, ദേവസ്യ, ഇമ്മാനുവല്‍ ടോമി, സുലൈഖ ഷെരീഫ്, എം.വി ഏലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പായസ വിതരണം നടത്തി.
പേരാല്‍ ഗവ.എല്‍.പി സ്‌കൂള്‍
പേരാല്‍: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പേരാല്‍ ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ് പ്രകാശനം ചെയ്തു.
വാര്‍ഡംഗം ആസ്യ ചേരാപുരം അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍ ഹാരിസ് കണ്ട്യന്‍, എം.പി.ടി.എ പ്രസിഡന്റ് ഒ.എസ് റംലത്ത്, മുന്‍ എസ്.എം.സി ചെയര്‍മാന്‍ കെ.ആര്‍ രമേശന്‍, സ്റ്റാഫ് സെക്രട്ടറി എം.പി അബൂബക്കര്‍, എസ്.എം.സി വൈസ് ചെയര്‍മാന്‍ ഷെരീഫ് എന്നിവര്‍ സംസാരിച്ചു. എസ്.എം.സി ചെയര്‍മാന്‍ എം.കെ മധു സ്വാഗതവും പ്രധാധ്യാപകന്‍ പി.ജെ മാത്യു നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."