ഉപതെരഞ്ഞെടുപ്പ്: ബംഗാളില്‍ തൃണമൂല്‍, അരുണാചലിലും യു.പിയിലും ബി.ജെ.പി
ന്യൂഡല്‍ഹി: ബംഗാള്‍, യുപി, അരുണാചല്‍ എന്നീ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്കും തൃണമൂലിനും മുന്നേറ്റം. ബംഗാളിലെ സബാങില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഗീതാ റാണി ഭുനിയ 64192 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. സിപിഎം ആണ് രണ്ടാം സ്ഥാനത്ത് (41987). 37476 വോട്ടുകളോടെ ബിജെപിയാണ് മൂന്നാം സ്ഥാനത്ത്.
ഉത്തര്‍പ്രദേശിലെ സിക്കന്ദര നിയോജക മണ്ഡലത്തില്‍ 19000 ത്തിലധികം വോട്ടുകള്‍ക്ക് ഭരണകക്ഷിയായ ബി.ജെ.പി മുന്നേറുകയാണ്. രണ്ടാം സ്ഥാനത്ത് സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തുമാണ്. ബി.ജെ.പിയുടെ സിറ്റിങ് എം.എല്‍.എ മതുരപ്രസാദ് പാല് മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.
അരുണാചല്‍ പ്രദേശിലെ പക്കെ കസാങിലും ലിക്കാബലിയിലും ബി.ജെ.പി തന്നെയാണ് മുന്നിലുള്ളത്. ചെന്നൈ ആര്.കെ.നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 21 ന് തന്നെയാണ് ഇവിടങ്ങളിലും വോട്ടെടുപ്പ് നടന്നത്. ആര്.കെ.നഗറില്‍ എ.ഐ.എ.ഡി.എം.കെ വിമതനായി മത്സരിച്ച ടി.ടി.വി ദിനകരന് വന്‍ഭൂരിപക്ഷത്തോടെ മുന്നേറുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."