HOME
DETAILS
MAL
കോപ്പിയടി: കാലിക്കറ്റ് ബി.എഡ് ഇംഗ്ലീഷ് പുസ്തകത്തിന് വിലക്ക്
backup
December 24 2017 | 20:12 PM
മലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റി സെന്‍ട്രല്‍ കോ ഓപറേറ്റീവ് സ്റ്റോര്‍ പുറത്തിറക്കിയ ബി.എഡ് ഇംഗ്ലീഷ് പുസ്തകത്തിന് കോടതി വിലക്ക്.
ഡോ. കെ ശിവരാജന്, പ്രൊഫ. പി.പി ജോണ്‍ എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ മെത്തഡോളജി ഓഫ് ടീച്ചിങ് ഇംഗ്ലീഷ് എന്ന പുസ്തകത്തിനാണ് മലപ്പുറം ജില്ലാ കോടതി വിലക്കേര്‍പ്പെടുത്തിയത്.
ബി.എഡ് കോഴ്സിന്റെ ഇംഗ്ലീഷ് പേപ്പറുകളുടെ പാഠ്യപദ്ധതി ആസ്പദമാക്കി കെ. ജമാലുദ്ദീന്‍ തയാറാക്കിയ ഇഫക്ടീവ് ടീച്ചിങ് ഓഫ് ഇംഗ്ലീഷ് എന്ന പുസ്തകത്തില്‍ നിന്ന് നിരവധി ഭാഗങ്ങള്‍ കോപ്പിയടിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
പുസ്തകത്തിന്റെ അച്ചടി, വില്‍പ്പന, പ്രദര്‍ശനം എന്നിവയെല്ലാം കോടതി വിലക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."