HOME
DETAILS
MAL
ആര്‍.കെ നഗറില്‍ പണാധിപത്യത്തിന്റെ വിജയമെന്ന് ഡി.എം.കെ
backup
December 24 2017 | 23:12 PM
ചെന്നൈ: ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ജനാധിപത്യത്തിനുപകരം പണാധിപത്യത്തിന്റെ വിജയമാണ് ഉണ്ടായതെന്ന് ഡി.എം.കെ.
ടി.ടി.വി ദിനകരന്റെ വിജയം പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്നാണ് അണ്ണാ ഡി.എം.കെ നേതാവും മന്ത്രിയുമായ സെല്ലൂര്‍ രാജുവിന്റെ പ്രതികരണം.
പണത്തിന്റെ സ്വാധീനമാണ് ദിനകരന്റെ വിജയത്തിലേക്ക് വഴിവച്ചത്. തങ്ങളുടെ വോട്ടുകളെയെല്ലാം ഇത് തിന്നുതീര്‍ത്തുവെന്നും ജനാധിപത്യം ഈ തെരഞ്ഞെടുപ്പില്‍ നിന്ന് അപ്രത്യക്ഷമായെന്നും ഡി.എം.കെ നേതാക്കള്‍ പറയുന്നു.
അതേസമയം അണ്ണാ ഡി.എം.കെ വന്‍വൃക്ഷമാണ്. അതിനെ വെട്ടിയിടാന്‍ ആര്‍ക്കും ആകില്ല. ചില ചില്ലകള്‍ ചിലര്‍ക്ക് വെട്ടിമാറ്റാനായാലും മരത്തെ പിഴുതെടുക്കാന്‍ കഴിയില്ലെന്നുമാണ് അണ്ണാ ഡി.എം.കെ നേതാക്കളുടെ പ്രതികരണം. അണ്ണാ ഡി.എം.കെക്ക് വലിയ തിരിച്ചടിയായാണ് ആര്‍.കെ നഗറില്‍ നിന്ന് ദിനകരന്‍ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."