HOME
DETAILS
MAL
മൂന്ന് സ്വര്‍ണമടക്കം ഇന്ത്യക്ക് അഞ്ച് മെഡലുകള്‍
backup
December 25 2017 | 01:12 AM
കരഗന്ഡ: കസാഖിസ്ഥാനില്‍ നടന്ന ഗാലിം സരില്ഗപോവ് ബോക്സിങ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് മൂന്ന് സ്വര്‍ണമടക്കം അഞ്ച് മെഡലുകള്‍. മൂന്ന് സ്വര്‍ണം, ഓരോ വെള്ളി, വെങ്കലം മെഡലുകളാണ് ഇന്ത്യന്‍ താരങ്ങള്‍ ഇടിച്ച് നേടിയത്. കെ ശ്യാം കുമാര്‍ (49 കിലോ), നമാന്‍ തന്‍വര്‍ (91 കിലോ), സതീഷ് കുമാര്‍ (91 കിലോയ്ക്ക് മുകളില്‍) എന്നിവരാണ് സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. മനിഷ് കൗശിക് (60 കിലോ) വെള്ളിയും മിഡ്ഡ്ല്വെയ്റ്റ് വിഭാഗത്തില്‍ മന്ദീപ് ജംഗ്ര (75 കിലോ) വെങ്കലവും നേടി. ടൂര്‍ണമെന്റില്‍ 154 താരങ്ങളാണ് മാറ്റുരച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."