ആദര്‍ശപ്രചാരണത്തിന് യുവ പണ്ഡിതര്‍ സജ്ജരാകണം: ജിഫ്രി തങ്ങള്‍
ഹിദായനഗര്‍: പൂര്‍വിക മഹത്തുക്കളില്‍ നിന്ന് മാതൃക കണ്ടെത്തി ആദര്‍ശ പ്രചരണം നടത്താന്‍ യുവപണ്ഡിതര്‍ സജ്ജരാവണമെന്ന് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ ഇസ്്ലാമിക് യൂനിവേഴ്സിറ്റിയുടെ ബിരുദദാന സമാപന സമ്മേളനത്തില്‍ അധ്യക്ഷപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഇസ്്ലാമിനെ തെറ്റിദ്ധരിപ്പിക്കാന്‍ വ്യാപക ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് മുന്നില്‍ കണ്ടുകൊണ്ട് ഇസ്്ലാമിന്റെ യഥാര്‍ഥ രൂപം വിവിധ നാടുകളിലെത്തിക്കല് യുവപണ്ഡിതരുടെ ബാധ്യതയാണ്. ദാറുല്‍ഹുദായും ഹുദവി പണ്ഡിതരും ഈ രംഗത്ത് ചെയ്യുന്ന സേവനങ്ങള്‍ വളരെ വലുതാണ്. സ്ഥാപക നേതാക്കളായ ബാപ്പുട്ടിഹാജിയുടെയും ഹൈദ്രോസ് മുസ്്ലിയാരുടേയും ബശീര്‍ മുസ്്ലിയാരുടെയും പാതയില്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."