HOME
DETAILS
MAL
ക്രിസ്മസ് ദിനത്തില്‍ ഓഖി ദുരന്തബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് കടകംപള്ളി
backup
December 25 2017 | 08:12 AM
തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ ഓഖി ദുരന്തബാധിതരുടെ വീടുകളില്‍ സാന്ത്വനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വെട്ടുകാട് തീരദേശത്താണ് മന്ത്രി സന്ദര്‍ശനം നടത്തിയത്.
ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും മറ്റു സഹായങ്ങളും ക്രിസ്മസ് കഴിയുമ്പോഴേക്കും ലഭ്യമാക്കുമെന്ന് കടകംപള്ളി അറിയിച്ചു.
ഓഖി ദുരന്തത്തില്‍ തിരുവനന്തപുരത്ത് മാത്രം 133 പേരെ കണ്ടെത്താനുണ്ട്. കാണാതായവരെ കണ്ടെത്താനുള്ള അന്വേഷണം തുടരും. ശംഖുമുഖത്ത് ബീച്ച് ഫെസ്റ്റിവല്‍ നടത്താന്‍ സ്ഥലം അനുവദിച്ചത് സംബന്ധിച്ച് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."