എം.പി.വി വിപണിയിലേക്ക് മിറ്റ്‌സുബിഷി
എം.പി.വി വിപണിയിലേക്ക് പുതിയ മോഡലുമായി എത്തിയിരിക്കുകയാണ് ജപ്പാനീസ് വാഹന നിര്‍മ്മാതാക്കളായ മിറ്റ്‌സുബിഷി. എക്‌സ്പാന്‍ഡര്‍ എം.വിയുടെ പുതിയ മോഡലുമായാണ് മിറ്റ്‌സുബിഷിയുടെ വരവ്. മിറ്റ്‌സുബിഷിയുടെ പുതിയ മോഡലുമായുള്ള വരവ് ടൊയോട്ടയുടെ ജനപ്രിയ വാഹനമായ ഇന്നോവയ്ക്ക് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ നിരത്തുകളില്‍ വളരെയേറെ ജനപ്രീതി നേടിയ വാഹനമാണ് ഇന്നോവ.
ഇന്നോവ ക്രിസ്റ്റിയേക്കാള്‍ അല്‍പം വലിപ്പം കുറവുള്ള ഈ വാഹനത്തിന് 4475 mm നീളവും, 1750 mm വീതിയും, 1700 mm ഇയരവുമാണുള്ളത്. ഡ്യുവല്‍ടോണ്‍ ഇന്റീരിയര്‍, ടച്ച് സ്‌ക്രീന്‍, ഇന്‍ഫോടെയിന്‍മെന്റ് എന്നിവ വാഹനത്തിന്റെ പ്രത്യേകതകളാണ്.
പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ വാഹനം വിപണിയിലെത്തും. എസ്.യു.വിയുടെ കരുത്തും, എം.പി.വിയുടെ സൗകര്യവും വാഹനത്തിന് കമ്പനി വാഗ്ദാനം നല്‍കുന്നു. കഴിഞ്ഞ മാസം നടന്ന ഇന്‍ ഡിവിഷന്‍ ഓട്ടോ ഷോയിലാണ് മിറ്റ്‌സുബിഷി എക്‌സ്പാന്‍ഡര്‍ അവതരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."