സ്വന്തം പോക്കറ്റില്‍ നിന്നും പണം നല്‍കി കൃഷിമന്ത്രി പച്ചക്കറി വാങ്ങി
പാലക്കാട്: കര്‍ഷക ദിനാഘോഷ ചടങ്ങിനെത്തിയ കൃഷിമന്ത്രിക്കു സമ്മാനമായി കര്‍ഷകര്‍ കണിമത്തനും, ചിരട്ടത്തവിയും കൊടുത്തപ്പോള്‍ അവയുടെ മാര്‍ക്കറ്റ് വില ചോദിച്ചറിഞ്ഞ് സ്വന്തം പോക്കറ്റില്‍ നിന്നും കാശുകൊടുത്തു മന്ത്രി മാതൃകയായി.
സംസ്ഥാന കര്‍ഷകദിനാചരണത്തിന്റെ ഭാഗമായി ടൗണ്‍ഹാള്‍ പരിസരത്തു സംഘടിപ്പിച്ച കാര്‍ഷിക പ്രദര്‍ശനമേളയിലെ സ്റ്റാളുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് മന്ത്രി പാലക്കാട് ബ്ലോക് സ്റ്റാളില്‍ നിന്നും ഇവ വാങ്ങിച്ചത്. കര്‍ഷകര്‍ ഉല്‍പ്പന്നങ്ങള്‍ സമ്മാനമായി നല്‍കാന്‍ മുന്നോട്ടു വന്നപ്പോള്‍ മന്ത്രി സമ്മതിച്ചില്ല. കൂടെയുള്ളവര്‍ പണം നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ അതിനെ മന്ത്രി വിലക്കുകയും സ്വന്തം പോക്കറ്റില്‍നിന്നും രൂപ നല്‍കിയുമാണ് സാധനങ്ങള്‍ വാങ്ങിച്ചത്.
ഓണംവരെ മത്തന്‍ കേടുവരാതെ ഇരിക്കുമല്ലോയെന്ന് ചോദിച്ച് ഉറപ്പ് വരുത്തിയാണ് മന്ത്രി അവിടെ നിന്നും പോയത്. കൃഷി വകുപ്പിന്റേത് ഉള്‍പ്പെടെ 50 സ്റ്റാളുകളാണ് ക്രമീകരിച്ചിരുന്നത്. എല്ലാ സ്റ്റാളുകളിലുമായി മന്ത്രി ഒരുമണിക്കൂറോളം ചെലഴിച്ചു. പിന്നീട് ടൗണ്‍ഹാളില്‍ എത്തിയ മന്ത്രി കാര്‍ഷിക പുരസ്‌കാരം വിതരണത്തിനായുള്ള സര്‍ട്ടിഫക്കറ്റുകള്‍ ഒപ്പിട്ടതിനു ശേഷമാണ് മടങ്ങിയത്.
കേരളത്തിന്റെ നെല്ലറയായ പാലക്കാടിന്റെ പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുമെന്നും അതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന തലത്തില്‍ കര്‍ഷകദിനാചരണം പാലക്കാട് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. പരമ്പരാഗത നെല്ലിനങ്ങള്‍ സംരക്ഷിക്കാനും മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യം സംരക്ഷിക്കാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."