HOME
DETAILS

ചില വികസന പദ്ധതികള്‍ മാറ്റിവയ്ക്കും ജനുവരിയില്‍ ട്രഷറി നിയന്ത്രണം നീക്കും: ധനമന്ത്രി

  
backup
December 30 2017 | 02:12 AM

%e0%b4%9a%e0%b4%bf%e0%b4%b2-%e0%b4%b5%e0%b4%bf%e0%b4%95%e0%b4%b8%e0%b4%a8-%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1


തിരുവനന്തപുരം: ട്രഷറി നിയന്ത്രണം ജനുവരി പകുതിയോടെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. 6100 കോടി രൂപ അടുത്ത മൂന്നു മാസത്തേക്ക് വായ്പ എടുക്കാന്‍ കേന്ദ്രം അനുമതി നല്‍കിയതിനാലാണ് ട്രഷറി നിയന്ത്രണം നീക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ജനുവരി ആദ്യം 25 ലക്ഷം രൂപയുടെ മേല്‍ വരുന്ന ബില്‍ തുക മാറുന്നതിന് മാത്രം മുന്‍കൂര്‍ അനുമതി മതിയാകും. ചെലവഴിക്കാതെ കിടന്ന വിവിധ വകുപ്പുകളുടെ പണം ട്രഷറിയില്‍നിന്ന് മാറ്റിയതോടെയാണ് വീണ്ടും വായ്പാനുമതി ലഭിച്ചത്. 13,000 കോടി രൂപയില്‍ ആറായിരം കോടി രൂപയാണ് മറ്റു അക്കൗണ്ടുകളിലേക്ക് മാറ്റിയത്. സാമ്പത്തിക ഞെരുക്കം കാരണം രണ്ട് മാസം മുന്‍പാണ് ട്രഷറിയിലെ പണമിടപാടിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഒരു ദിവസം 50 ലക്ഷം രൂപയില്‍ കൂടുതല്‍ ചെലവഴിക്കുന്നതിന് നിയന്ത്രണമുണ്ടായിരുന്നു. ശമ്പളം, ക്ഷേമ ആനുകൂല്യങ്ങള്‍, സ്വന്തം പേരില്‍ ട്രഷറി സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിച്ച പണം എന്നിവ ഒഴികെ പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
20,000 കോടി രൂപയാണ് നടപ്പുസാമ്പത്തിക വര്‍ഷം വായ്പയെടുക്കാന്‍ അനുമതിയുണ്ടായിരുന്നത്. ഇതില്‍ ആദ്യ മൂന്ന് പാദത്തില്‍ തന്നെ 14,000 കോടി രൂപ വായ്പയെടുത്തു. എന്നാല്‍, 13,000 കോടി രൂപയോളം രൂപ വിവിധ വകുപ്പുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളിലുമായി ട്രഷറിയില്‍ നിക്ഷേപമായുണ്ടായിരുന്നു. കേന്ദ്രധനവകുപ്പ് ഇത് കണ്ടെത്തിയതോടെ ആറായിരം കോടി രൂപ വായ്പയെടുക്കുന്നത് തടഞ്ഞു.
ഇതില്‍ പത്ത് കോടിക്ക് മുകളിലെ നിക്ഷേപമാണ് പൂര്‍ണമായി മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതോടൊപ്പം നികുതി വരുമാനം കുറയുക കൂടി ചെയ്തതോടെ ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു.
കേന്ദ്രനിര്‍ദേശം മറികടക്കുന്നതിന് മന്ത്രിസഭായോഗ തീരുമാനം അനുസരിച്ചാണ് വിവിധ വകുപ്പുകളുടെ ചെലവഴിക്കാതെ കിടന്ന തുക മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്. ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കി കേന്ദ്രത്തെ അറിയിച്ചതോടെ ആറായിരം കോടി രൂപകൂടി വായ്പയെടുക്കാന്‍ അനുമതി നല്‍കുന്നതിനുള്ള ഉത്തരവ് ഇന്നലെ ലഭിച്ചു. പൊതുവിപണിയില്‍നിന്ന് വായ്പയെടുക്കുന്നതിന് പുറമെ ട്രഷറി സേവിങ്‌സ് വഴി വായ്പയെടുത്താണ് മുന്‍ വര്‍ഷങ്ങളില്‍ പ്രതിസന്ധി മറികടന്നിരുന്നത്.
ഈ വായ്പ കൂടി കേന്ദ്രസര്‍ക്കാര്‍ പൊതുവിപണിയിലെ വായ്പക്കൊപ്പം ചേര്‍ക്കുകയായിരുന്നു. കരാറുകാരുടെ ബില്ലുകള്‍ മാറുന്നതിനും തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം ചെലവിടുന്നതിനുമുള്ള നിയന്ത്രണങ്ങളെല്ലാം മാറുമെന്ന് ധനമന്ത്രി പറഞ്ഞു.
സാമ്പത്തിക വര്‍ഷത്തിന്റെ അവസാനം വീണ്ടും ഞെരുക്കം വരും. ചെലവുകള്‍ നിയന്ത്രിച്ച് മാത്രമെ ഇത് മറികടക്കാന്‍ കഴിയൂ. ക്ഷേമ ആനുകൂല്യങ്ങള്‍ തടഞ്ഞ്‌വയ്ക്കാതെ തന്നെ ഇത് നടപ്പാക്കാന്‍ കഴിയും. ചില വികസന പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റിവയ്‌ക്കേണ്ടി വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  14 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  14 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  14 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  14 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  14 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  14 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  14 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  14 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  14 days ago