HOME
DETAILS

ഉത്തരകൊറിയയില്‍ ഇന്ധന ഇറക്കുമതി: ഹോങ്കോങ് കപ്പല്‍ ദക്ഷിണ കൊറിയ പിടിച്ചെടുത്തു

  
backup
December 30 2017 | 03:12 AM

%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%95%e0%b5%8a%e0%b4%b1%e0%b4%bf%e0%b4%af%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a7%e0%b4%a8-%e0%b4%87%e0%b4%b1


സിയൂള്‍: യു.എന്‍ ഉപരോധം മറികടന്ന് ഉത്തരകൊറിയയിലേക്ക് ഇന്ധനം ഇറക്കുമതി ചെയ്യാനുള്ള ശ്രമത്തിനിടെ ഹോങ്കോങ് രജിസ്റ്റര്‍ ചെയ്ത കപ്പല്‍ പിടിച്ചെടുത്തെന്ന് ദക്ഷിണ കൊറിയ. ഒക്ടോബര്‍ 19ന് 600 ടെണ്‍ ഇന്ധനം ഉത്തരകൊറിയയിലേക്ക് ഇറക്കുമതി ചെയ്ത ലൈറ്റ്ഹൗസ് വിന്‍മോര്‍ എന്ന കപ്പല്‍ ദക്ഷിണ കൊറിയയിലെ യോസ തുറമഖത്തില്‍ നിന്ന് പിടികൂടിയെന്ന് ദക്ഷിണ കൊറിയന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഉത്തരകൊറിയന്‍ കപ്പലിലേക്കുള്ള മുഴുവന്‍ കൈമാറ്റങ്ങളും നിരോധിച്ചതാണെന്നും യോസ തുറമുഖത്തേക്ക് വീണ്ടും പ്രവേശിക്കാനുള്ള ശ്രമത്തിനിടെ നവംബര്‍ 24നാണ് കപ്പല്‍ പിടികൂടിയതെന്ന് മന്ത്രാലയം പറഞ്ഞു.
ഉത്തരകൊറിയയിലേക്ക് കപ്പല്‍ വഴി ഇന്ധനം കൈമാറ്റം ചെയ്യുന്നതിനെ യു.എന്‍ രക്ഷാസമിതി നിരോധിച്ചിരുന്നു. ഇതേ ദിവസം തന്നെ മറ്റു മൂന്ന് കപ്പലുകളും അന്താരാഷ്ട്ര ജലപാതയില്‍ വച്ച് ഉത്തരകൊറിയക്ക് ഇന്ധന കൈമാറ്റം നടത്തിയിട്ടുണ്ടെന്ന് ദക്ഷിണ കൊറിയന്‍ അധികൃതര്‍ പറഞ്ഞു.
ഇന്ധന കൈമാറ്റത്തിന്റെ സാറ്റ്‌ലൈറ്റ് ദൃശ്യങ്ങള്‍ യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തുവിട്ടു. കപ്പലില്‍ ഇന്ധനം കൈമാറ്റം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ മാസമായിരുന്നു പുറത്തുവിട്ടിരുന്നത്. ഉത്തരകൊറിയന്‍ കപ്പലിന്റെ പേര് റെ സോങ് ഗാങ് എന്നായിരുന്നു. ഇന്ധനം കൈമാറുന്ന കപ്പലിന്റെ പേര് യു.എസ് അന്ന് പുറത്ത്‌വിട്ടിരുന്നില്ല. ലൈറ്റ് ഹൗസ് വിന്‍മോര്‍ കപ്പല്‍ ഇപ്പോഴും ദക്ഷിണ കൊറിയന്‍ കസ്റ്റഡിയിലാണെന്നും 23 ചൈനക്കാരും രണ്ട് ബര്‍മക്കാരും കപ്പലിലുണ്ടായിരുന്നുവെന്ന് ദക്ഷിണ കൊറിയ അറിയിച്ചു.
യു.എന്‍ ഉപരോധത്തെ ചൈന ലംഘിക്കുന്നത് തെളിവ് സഹിതം പിടികൂടിയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചൈനയെ പ്രതിരോധത്തിലാക്കുന്ന കൂടുതല്‍ തെളിവുകളുമായി ദക്ഷിണ കൊറിയ രംഗത്തെത്തിയത്.
ഉത്തരകൊറിയയുമായി ഇടപാടുകള്‍ നടത്തുന്നതിനാല്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് യു.എന്നിനോട് യു.എസ് ആവശ്യപ്പെട്ട പത്ത് കപ്പലുകളില്‍ ഒന്നാണ് ലൈറ്റ് ഹൗസ് വിന്‍മോര്‍. യു.എന്‍ ഉപരോധമേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഉത്തരകൊറിയയിലേക്ക് ഇന്ധനം ഉള്‍പ്പെടെയുള്ളവ കടത്താന്‍ ഉപ േയാഗിക്കുന്ന പ്രധാന പാതയാണ് യോസ തുറമുഖത്തിന്റെ സമീപ മേഖല.
കപ്പല്‍ പിടികൂടിയതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവാന്‍ ദക്ഷിണകൊറിയന്‍ അധികൃതരുമായി സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഹോങ്കോങ് സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഹോങ്കോങ് രജിസ്റ്റര്‍ ചെയ്ത കപ്പലാണെങ്കിലും ഇതിന്റെ ഉടമസ്ഥര്‍ തായ്‌വാന്‍ കമ്പനിയാണ്. കൂടാതെ ഹോങ്കോങിന്റെ പതാകയോ ഔദ്യോഗിക അടയാളങ്ങളോ കപ്പലില്‍ നിന്ന് കണ്ടെത്തിയിട്ടില്ല.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  6 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  7 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  7 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  7 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  8 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  8 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  8 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  8 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  8 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  9 hours ago