മുംബൈ തീപിടിത്ത കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് അന്വേഷണ സംഘം
മുബൈ: ലോവര്‍ പരേലിലെ വാണിജ്യ സമുച്ചയമായ കമല മില്‍സിലെ മൂന്ന് പബ്ബുകളിലുണ്ടായ തീപിടിത്തത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്ന് അന്വേഷണ സംഘം. ടാര്‍പോളില്‍ ഷീറ്റുകള്‍ ഉപയോഗിച്ചത് തീപടരാന്‍ കാരണമായി. ഷോര്‍ട്ട് സര്‍ക്യൂട്ടുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രഥമിക അന്വേഷണത്തിലൂടെയും ദൃക്‌സാക്ഷികളുടെ വിവരണത്തിലൂടെയും വ്യക്തമായി. എന്നാല്‍ തീപിടിത്തം ആരംഭിച്ച ഫസ്റ്റ് എബൗവ് പബ്ബില്‍ നിന്ന് സ്റ്റാഫുകളും മാനേജരും രക്ഷപ്പെട്ടു. മോജോ ബ്രിസ്‌ടോയിലെയും സ്റ്റാഫുകള്‍ ആരും കൊല്ലപ്പെട്ടിട്ടില്ല. തീപിടിത്ത സമയത്ത് അവശ്യ സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കാതെ രക്ഷപ്പെട്ട സ്റ്റാഫുകള്‍ക്ക് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഇവരെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലിസ് പറഞ്ഞു.
തീപിടിത്തവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരേ മുംബൈ സിറ്റി പൊലിസ് കേസ് എടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനുള്ള നടപടികള്‍ മുംബൈ മുനിസിപ്പില്‍ കോര്‍പറേഷന്‍ ആരംഭിച്ചു. നിയമം ലംഘിച്ച ആറു റസ്റ്റോറന്റുകളും രഘുവാന്‍ ഷി മില്‍സില്‍ പ്രവര്‍ത്തിക്കുന്ന പ്രണയ്, ഫ്യുംസ്, ശീഷീഷാ, സ്‌കൈ ലോഞ്ച് എന്നീ റസ്റ്ററന്റുകള്‍ പൊളിച്ചു നീക്കി. അന്ധേരിയിലെ അനധികൃത കെട്ടിടങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നുണ്ട്. പുതുവത്സരങ്ങള്‍ക്കായി ഒരുങ്ങുന്ന ഹോട്ടലുകളിലെയും പബ്ബുകളിലെയും ഫയര്‍ സേഫ്റ്റി സംവിധാനവും മുംബൈ സിവിക് ബോഡി പരിശോധിക്കും.
കഴിഞ്ഞ ദിവസം തീപിടിത്തമുണ്ടായ കെട്ടിടത്തില്‍ അപകട മുന്നറിയിപ്പ് നല്‍കിയെങ്കിലും അവഗണിച്ചതാണെന്ന ആരോപണവുമുണ്ട്. വ്യാഴാഴ്ച അര്‍ധ രാത്രിയാണ് നാലു നില കെട്ടിടങ്ങള്‍ക്ക് മുകളില്‍ കെട്ടിയുണ്ടാക്കിയ അറകള്‍ക്ക് തീപിടിച്ചത്. സ്‌ഫോടനത്തിന്റെ ശബ്ദത്തോടെ തീ അതിവേഗം പടരുകയായിരുന്നു. സംഭവത്തില്‍ 14 പേര്‍ മരിക്കുകയും 19 പേര്‍ക്ക് പരുക്കുമേറ്റിരുന്നു. 36 ഓളം റസ്റ്ററന്റുകള്‍, മാധ്യമസ്ഥാപനങ്ങള്‍, കോര്‍പറേറ്റ് ഓഫിസുകള്‍ മറ്റ് കച്ചവട സ്ഥാപനങ്ങള്‍ എന്നിവ അടങ്ങിയതാണ് തീപിടിത്തമുണ്ടായ കമല മില്‍സ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."