HOME
DETAILS

പുതുബോധങ്ങളിലേക്ക് ഉണരുന്ന കേരളം

  
backup
December 31 2017 | 03:12 AM

2017-thirinju-nokkumpol-page-1

സാംസ്‌കാരികം

ദൈനംദിന അധികാര രാഷ്ട്രീയത്തിനും ഭരണാരോഹണത്തിനും പ്രയോജനപ്പെടുത്തുന്ന ഒരു വ്യവഹാരമായി സംസ്‌കാരം ഇന്ത്യയിലെമ്പാടും അതിവേഗം മാറിക്കഴിഞ്ഞു. അത്തരമൊരു പൊതു സ്ഥലകാല പശ്ചാത്തലത്തിലാണ്, സാമ്പ്രദായികമായി സാംസ്‌കാരിക ചലനങ്ങള്‍ എന്നു കരുതപ്പെടുന്ന ആവിഷ്‌കാരങ്ങളെ കലണ്ടര്‍ വര്‍ഷത്തിനനുസരിച്ചു ചിട്ടപ്പെടുത്തുന്നതു പോലുള്ള വൃത്താന്ത പത്രരീതികളെ നാം അവലംബിക്കുന്നത്. ഇന്ത്യ എന്ന സാംസ്‌കാരിക സാമ്രാജ്യത്തിനകത്ത് വേറിട്ട കേരളവും മലയാളവും ഈ വര്‍ഷം എന്തു ചെയ്യുകയായിരുന്നു എന്ന് ഓടിച്ചിട്ടു പിടിക്കാനാണീ വര്‍ഷാന്ത്യ കുറിപ്പില്‍ പരിശ്രമിക്കുന്നത്.

സാമ്പ്രദായിക മാധ്യമങ്ങള്‍, നിക്ഷിപ്തതാല്‍പര്യങ്ങള്‍ക്കനുസരിച്ച് വളരെയേറെ പരിമിതപ്പെട്ടപ്പോള്‍, സാമൂഹിക മാധ്യമങ്ങളിലൂടെ ലോകരെല്ലാമെന്നതു പോലെ കേരളീയരും സ്വന്തം മനസുകളെ പരമാവധി സത്യസന്ധമായി തുറന്നുവച്ചു. എന്നാല്‍, ഈ തുറസിനെ അപ്രസക്തമാക്കുന്ന വിധത്തില്‍ ഒരു വശത്ത്, സാങ്കേതിക-സൈനിക-ചങ്ങാത്ത-കോര്‍പറേറ്റ് മുതലാളിത്തത്തിന്റെ സര്‍വൈലന്‍സ് ആയിട്ടാണ് ഫേസ്ബുക്കും ട്വിറ്ററും വാട്‌സ്ആപ്പും അടിസ്ഥാനപരമായി പ്രവര്‍ത്തിക്കുന്നതെന്നു നാം മറന്നുപോയി. മറു വശത്താകട്ടെ, പി.ആര്‍ ഏജന്‍സികളിലെ കൂലിപ്പടയാളികളും രാഷ്ട്രീയസിനിമാ താരപ്പങ്കകളുടെ അശ്ലീല വിളയാട്ടങ്ങളും ചേര്‍ന്നു സാമൂഹിക മാധ്യമങ്ങള്‍ പൊതുവിസര്‍ജനാലയങ്ങളെന്നോണം അസഹനീയമായിത്തീരുകയും ചെയ്തു.


തലസ്ഥാന നഗരിയില്‍, കിഴക്കേ കോട്ടയിലെ കോവളം ബസ് സ്റ്റോപ്പിനു തൊട്ടുള്ളിലായുള്ള അട്ടക്കുളങ്ങര സര്‍ക്കാര്‍ ഹൈസ്‌കൂള്‍ പൊളിച്ച് മൊബിലിറ്റി ഹബും വാണിജ്യസമുച്ചയവും പണിയാനായുള്ള മുന്‍ സര്‍ക്കാരിന്റെ തീരുമാനം റദ്ദാക്കിക്കൊണ്ടുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് പൊതുവിദ്യാഭ്യാസ നിലപാടിനോടുള്ള പ്രതിബദ്ധതയായി 2017ന്റെ തുടക്കത്തില്‍ തന്നെ ശ്രദ്ധേയമായി. വര്‍ഷാന്ത്യത്തില്‍ എന്‍. പ്രഭാകരന്‍ 'കളിയെഴുത്ത് ' എന്ന കഥയിലൂടെ ഈ നിലപാടിനെ വിമര്‍ശിച്ചതിനെ അസഹിഷ്ണുതയോടെ കണ്ട അധ്യാപകരടക്കം, എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന മതനിരപേക്ഷവും വാണിജ്യോന്മുഖമല്ലാത്തതുമായ സാംസ്‌കാരിക പ്രവര്‍ത്തനത്തിനു പിന്തുണ കൊടുക്കട്ടെ.


ലോ അക്കാദമി മുതല്‍ പാമ്പാടി നെഹ്‌റു വരെയുള്ള സ്വാശ്രയ കലാലയങ്ങളില്‍ രക്തരൂഷിതമായ വിദ്യാര്‍ഥി കലാപങ്ങള്‍ നടന്നെങ്കിലും വിദ്യാഭ്യാസം എന്നതു കച്ചവടമുക്തമാകേണ്ടത് കോര്‍പറേറ്റുകള്‍ക്കു പോലും അത്യന്താപേക്ഷിതമാണെന്ന യാഥാര്‍ഥ്യം പുറത്തുകൊണ്ടുവരുന്നതില്‍ നാം പരാജയപ്പെട്ടു. യൂറോപ്പിലെ വികസിത രാജ്യങ്ങള്‍ ഈ രംഗത്തു സ്വീകരിക്കുന്ന സമീപനങ്ങളെന്താണ് എന്ന് ആരെങ്കിലും വിശദമായി അന്വേഷിച്ചു പ്രചരിപ്പിക്കുമെന്നു പ്രതീക്ഷിക്കുക മാത്രം ചെയ്യാം.


സദാചാരപ്പൊലിസ് സമൂഹത്തിന്റെ നാനാതുറകളെയും ഭയാനകമാം വണ്ണം കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. സ്‌കൂളുകളിലും കോളജുകളിലും മാത്രമല്ല, കുടുംബങ്ങളില്‍ വരെ സദാചാര റിപബ്ലിക്കുകള്‍ സ്ഥാപിക്കാനുള്ള രക്ഷാകര്‍തൃ സമിതികളുടെ ഉറക്കമൊഴിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, പുരോഗമന സമൂഹത്തെ എത്രകണ്ട് പിന്തിരിപ്പിക്കുമെന്നു നിരൂപിക്കാന്‍ തന്നെ പ്രയാസമാണ്. മന്ത്രിയുടെ സ്വകാര്യ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രക്ഷേപണം ചെയ്തു കൊണ്ട് ബ്രേക്ക് ചെയ്ത ഒരു ചാനല്‍, അതേ വേഗത്തില്‍ ബ്രേക്ക് ആയ സംഭവം ഇതിനിടയിലും പ്രതീക്ഷയ്ക്കു വകനല്‍കുന്നു എന്നതു പറയാതിരിക്കാനുമാവില്ല.


ലോക്കപ്പ് മര്‍ദനങ്ങളും ഏറ്റുമുട്ടല്‍ കൊലകളും ഇപ്പോഴും ഒഴിവായിട്ടില്ലെന്നു മാത്രമല്ല, ഇത്തരം ക്രൂരനിഷ്ഠൂര നീതിയെ സാമാന്യബോധത്തില്‍ വിലയിക്കാനുള്ള പരിശ്രമങ്ങളും സജീവമാണ്. മില്‍മക്കു വേണ്ടി ആഷിക് അബു സംവിധാനം ചെയ്ത 'പാല്‍ കസ്റ്റഡിയില്‍' എന്ന പരസ്യ-ഹ്രസ്വചിത്രത്തില്‍ ജനമൈത്രി എന്ന വിശേഷണം പോലും മര്‍ദനോത്സുകമായി അടിച്ചേല്‍പ്പിക്കുന്ന പൊലിസുകാരന്‍ ഈ ഭരണകൂട വാഴ്ചയെ സംബന്ധിച്ചു നടത്താവുന്ന ജനകീയ വിചാരണക്കു തുല്യമാണ്. ഷാനവാസ് കെ. ബാവക്കുട്ടിയുടെ 'കിസ്മത്തും' ഇതേ ദിശയിലുള്ള ഒരു ചലച്ചിത്ര പരിശ്രമമായിരുന്നു.


പരിസ്ഥിതിക്കുവേണ്ടിയുള്ള സമരങ്ങള്‍ പണ്ടെപ്പോലെ ബുദ്ധിജീവി ടാഗില്‍ ഫാഷനാക്കാനുള്ള ഒരു നിര്‍മിതിയല്ലെന്ന് ഇന്നു സാമാന്യജനത്തിനും ബോധ്യമായി. അതിരപ്പിള്ളി എന്നത് വിറകൊള്ളിക്കുന്ന ഒരു വിദ്യുല്‍കാന്തതരംഗമായി ഈ വര്‍ഷവും പ്രകമ്പനം കൊള്ളിച്ചു. പുഴ പോലെ ഒഴുകിയ ലതയുടെ മരണം ആരുടെയെങ്കിലും കണ്ണു തുറപ്പിച്ചു എന്നും പറയാനാകുന്നില്ല.


വിനായകനും മണികണ്ഠനും മുതല്‍ 'മാന്‍ഹോളും' 'കറുത്ത ജൂതനും' വരെ അംഗീകരിക്കപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം, അതിന്റെ ചരിത്രത്തെ തന്നെ മഹനീയമാക്കുന്ന ഒന്നായിരുന്നു.
വാക്‌സിനേഷനെതിരായ ചിലരുടെ ദുഷ്പ്രചാരണങ്ങളെ, മതരാഷ്ട്രീയസാമൂഹികുവജന സംഘടനകളുടെ സഹായത്തോടെ ചെറുത്തുതോല്‍പിക്കാനായത് മഹത്തായ മാനുഷികതാ വിജയമായി രേഖപ്പെടുത്തേണ്ടതുണ്ട്. ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ നിലപാടുകള്‍ മുഴുവനായി മാറി എന്ന് പറയാറായിട്ടില്ലെങ്കിലും, സര്‍ക്കാര്‍അര്‍ധസര്‍ക്കാര്‍ തലങ്ങളിലെടുക്കുന്ന ചില തീരുമാനങ്ങള്‍ ഈ രംഗത്ത് സാംസ്‌കാരിക മുന്നേറ്റമുണ്ടാക്കുന്നുണ്ട്. 'ചാന്തുപൊട്ട് ' പോലെ കുറ്റകരമായി ട്രാന്‍സ്‌ജെന്‍ഡറുകളെ ഉടനീളം പരിഹസിക്കുന്ന ആഖ്യാനത്തില്‍നിന്നു മാറി, 'മായാനദി'യിലെ മേക്കപ്പ് ആര്‍ടിസ്റ്റിന്റെ റോളിലേക്കുള്ള വികാസവും പ്രസ്താവമ്യമാണ്. ഇടതുപക്ഷത്തുള്ള ഒരു യുവജന സംഘടന, ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഒരു യൂനിറ്റ് തന്നെ രൂപീകരിച്ചു.


കേന്ദ്രത്തില്‍ സ്വാധീനമുള്ള രാഷ്ട്രീയ ശക്തികളും അവര്‍ക്കൊത്താശ പാടുന്ന ചില 'ദേശീയ' ചാനലുകളും കേരളത്തെ അപമാനിക്കാനുള്ള നിതാന്തമായ പരിശ്രമങ്ങള്‍ തുടരുകയാണ്. കക്ഷിരാഷ്ട്രീയ ഭേദമന്യേയും ഭരണ-പ്രതിപക്ഷ വൈജാത്യമില്ലാതെയും ഈ ദുഷ്പ്രവണതക്കെതിരായ ചെറുത്തുനില്‍പ്പ് കേരളത്തിന്റെ സവിശേഷമായ ജനകീയതക്കും ജനാധിപത്യത്തിനും അനിവാര്യമാണെന്ന തിരിച്ചറിവ് മുഴുവന്‍ കേരളീയരും പങ്കുവയ്ക്കുന്നുണ്ടോ എന്നറിയില്ല. എന്തായാലും, ആ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഇനിയും വൈകിക്കൂടാ.


ബീഫടക്കം ജനവൈവിധ്യത്തിന്റെ ഇഷ്ടങ്ങളും മര്യാദകളും ശീലങ്ങളും നിരോധിക്കുന്നു എന്നു മാത്രമല്ല; മുഖ്യധാരയായി അവതരിപ്പിക്കപ്പെടുന്ന സാംസ്‌കാരിക ധാരയല്ലാതെ മറ്റെന്തിനെയും പൈശാചികവല്‍ക്കരിക്കാനായി പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതും മുളയിലേ നുള്ളിക്കളയാനുള്ള ശ്രമങ്ങളാരംഭിക്കണ്ടിയിരിക്കുന്നു. ഗോമാംസ നിരോധനത്തെ തീവ്രവാദം എന്നാണ് എം.ജി.എസ് നാരായണന്‍ രേഖപ്പെടുത്തുന്നത്. ദലിതരെ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ പൂജാരിയായി നിയമിക്കാനുള്ള അഭിമാനജനകമായ തീരുമാനത്തിനു തൊട്ടു പുറകെ, ദേവസ്വം ബോര്‍ഡ് നിയമനങ്ങളിലൂടെ സാമ്പത്തിക സംവരണ സിദ്ധാന്തത്തിന് സാധുത ഉണ്ടാക്കാനുള്ള ശ്രമങ്ങളാരംഭിച്ചതും ഗൗരവമായി കാണണം.
മുഖ്യധാരാനടിയെ തട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കുകയും ചെയ്തവരെയെന്നതിലേറെ, ഇത്തരം മനുഷ്യത്വ വിരുദ്ധമായ ക്രൂരകൃത്യങ്ങളെ തുറന്നു കാട്ടുന്നവരുടെ പിറകെയാണ് പങ്കകളും കുടുംബങ്ങളും ഭേദ്യവുമായി നിറഞ്ഞാടിയത് എന്നത് ജീര്‍ണാശ്ലീലതയുടെ പരിണതിയാണെന്നു പറയാന്‍ വയ്യ.
ഫാസിസ്റ്റുകളുടെ സംസ്‌കാരകൊലപാതകം ഈ വര്‍ഷവും തുടര്‍ന്നു. നിര്‍ഭയയായ ഗൗരി ലങ്കേഷ് ആയിരുന്നു ഇത്തവണത്തെ ഇര. പതിവു പോലെ കേരളത്തിലെമ്പാടും പ്രതിഷേധങ്ങളുയര്‍ന്നു വന്നു. ജനാധിപത്യത്തിനു വിള്ളല്‍ വീഴ്ത്താന്‍ കേരളം അനുവദിക്കില്ല എന്ന ഉറച്ച സ്വരമായിരുന്നു അത്. 'പത്മാവതി'ക്കും 'എസ്. ദുര്‍ഗ'ക്കുമെതിരായ വടിവാളുകള്‍ പക്ഷെ നമുക്കു പിടിച്ചുമാറ്റിയിടാനുമായില്ല.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  2 months ago
No Image

വോട്ടെണ്ണും മുമ്പ് കശ്മീര്‍ സഭയിലേക്ക് അഞ്ചംഗങ്ങളെ നാമ നിര്‍ദ്ദേശം ചെയ്യാനുള്ള തിരക്കിട്ട നീക്കവുമായി ഗവര്‍ണര്‍?; ശക്തമായി എതിര്‍ത്ത് ഇന്‍ഡ്യാ സഖ്യം 

National
  •  2 months ago
No Image

48-ാമത് വയലാര്‍ പുരസ്‌കാരം അശോകന്‍ ചരുവിലിന്

Kerala
  •  2 months ago
No Image

എ.ഡി.ജി.പിക്കെതിരായ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി; ക്ലിഫ് ഹൗസില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Kerala
  •  2 months ago
No Image

'കരിപ്പൂരില്‍ സ്വര്‍ണ്ണക്കടത്തില്‍ പിടികൂടപ്പെടുന്നവരില്‍ മഹാഭൂരിപക്ഷവും മുസ്‌ലിം സമുദായത്തില്‍ പെടുന്നവര്‍'  വിവാദ പരാമര്‍ശവുമായി വീണ്ടും കെ.ടി ജലീല്‍ 

Kerala
  •  2 months ago
No Image

ഇസ്‌റാഈലിനുള്ള ആയുധകയറ്റുമതി നിര്‍ത്തിവെച്ച് ഫ്രാന്‍സ്; നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നെതന്യാഹു

International
  •  2 months ago
No Image

ഒരു സമുദായത്തെ മുഴുവന്‍ കുറ്റവാളികളാക്കുന്നു; ആര്‍.എസ്.എസ് പോലും പറയാത്ത കാര്യമാണ് ജലീല്‍ പറഞ്ഞത്; രൂക്ഷവിമര്‍ശനവുമായി പി.എം.എ സലാം

Kerala
  •  2 months ago
No Image

എം.ടിയുടെ വീട്ടിലെ മോഷണം; ജോലിക്കാരിയും ബന്ധുവും കസ്റ്റഡിയില്‍

Kerala
  •  2 months ago
No Image

ഭാര്യയെ കൊലപ്പെടുത്തി, ഭര്‍ത്താവ് കസ്റ്റഡിയില്‍ 

Kerala
  •  2 months ago
No Image

ആശുപത്രികള്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, അഭയകേന്ദ്രങ്ങള്‍....ജനജീവിതത്തിന്റെ ഒരടയാളം പോലും ശേഷിപ്പിക്കാതെ ആക്രമണം 

International
  •  2 months ago