HOME
DETAILS

ദേശീയം

  
backup
December 31 2017 | 03:12 AM

2017-thirinju-nokkumpo-deshiyam

ജനുവരി

14: ബിഹാറില്‍ ഗംഗാ നദിയില്‍ ബോട്ട് മറിഞ്ഞ് 25 മരണം.
15: മാതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ ആവശ്യമെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താമെന്ന് സുപ്രിംകോടതി വിധി.
19: നോട്ട് നിരോധനം: തെറ്റ് സമ്മതിച്ച് ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍.
20: ജെല്ലിക്കെട്ടിന് കേന്ദ്ര ഓര്‍ഡിനന്‍സ്.
21: ആന്ധ്രാപ്രദേശില്‍ ജഗ്ദാല്‍പൂര്‍-ഭുവനേശ്വര്‍ ഹിരാക്കന്ധ് എക്‌സ്പ്രസ് പാളം തെറ്റി 41 യാത്രക്കാര്‍ മരിച്ചു.

[caption id="attachment_468731" align="alignleft" width="280"] രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുന്നു[/caption]

ഫെബ്രുവരി

13: വ്യാപം അഴിമതി: 634 മെഡിക്കല്‍ വിദ്യാര്‍ഥികളുടെ പ്രവേശനം സുപ്രിംകോടതി റദ്ദാക്കി.
14: അനധികൃത സ്വത്തുസമ്പാദനം: ശശികലക്ക് നാലുവര്‍ഷം തടവും 10 കോടി രൂപ പിഴയും.
15: പി.എസ്.എല്‍.വി-സി 37 ബഹിരാകാശ പേടകത്തില്‍ 104 ഉപഗ്രങ്ങള്‍ വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഒ ചരിത്രം കുറിച്ചു.
15: എസ്.ബി.ഐയില്‍ എസ്.ബി.ടി അടക്കമുള്ള അനുബന്ധ ബാങ്കുകളുടെ ലയനത്തിന് അംഗീകാരം.
16: എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.
23: ഇസ്‌റാഈലുമായി 17,000 കോടിയുടെ മിസൈല്‍ ഇടപാടിന് കേന്ദ്ര മന്ത്രിസഭാ അംഗീകാരം.

മാര്‍ച്ച്

[caption id="attachment_468733" align="alignright" width="220"] ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു[/caption]

6: 30 വര്‍ഷത്തെ സേവനത്തിനുശേഷം നാവികസേനയുടെ വിമാനവാഹിനി കപ്പല്‍ ഐ.എന്‍.എസ് വിരാട് അരങ്ങൊഴിഞ്ഞു.
9: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് കര്‍ണന് സുപ്രിംകോടതിയുടെ അറസ്റ്റ് വാറന്റ്.
11: നിയമസഭാ തെരഞ്ഞെടുപ്പ്: ഉത്തര്‍പ്രദേശ് 17 വര്‍ഷത്തിനു ശേഷം മൃഗീയ ഭൂരിപക്ഷത്തിന് ബി.ജെ.പി ഭരണം തിരിച്ചുപിടിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ്. ഗോവയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല, വലിയ ഒറ്റകക്ഷി കോണ്‍ഗ്രസ്.
-ഛത്തിസ്ഗഢില്‍ മാവോവാദി ആക്രമണത്തില്‍ 12 സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു.
14: ഗോവയില്‍ മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ ചെറുകക്ഷികളെ കൂട്ടി ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍.
16: പഞ്ചാബില്‍ കോണ്‍ഗ്രസിന് തിരിച്ചുവരവ്. അമരീന്ദര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റു.
18: 17 വര്‍ഷത്തിനു ശേഷം ഉത്തര്‍പ്രദേശില്‍ ഭരണം തിരിച്ചുപിടിച്ച് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റു.
19: തമിഴ്‌നാട് തേനിയിലെ കണികാ പരീക്ഷണത്തിനുള്ള അനുമതി ദേശീയ ഹരിത ട്രിബ്യൂണല്‍ റദ്ദാക്കി.
29: ജി.എസ്.ടി ബില്‍ ലോക്‌സഭ പാസാക്കി.
31: നീറ്റ് മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്കു പ്രായപരിധിയില്ലെന്ന് സുപ്രിംകോടതി ഉത്തരവ്.

[caption id="attachment_468735" align="alignleft" width="256"] ഗുര്‍മീത് റാം റഹീം[/caption]

ഏപ്രില്‍

6: ഗോരക്ഷയുടെ പേരില്‍ ജനങ്ങളെ കൊലപ്പെടുത്തല്‍: സംസ്ഥാനങ്ങള്‍ക്ക് സുപ്രിംകോടതിയുടെ നോട്ടിസ്.
9: പാകിസ്താന്റെ പിടിയിലായ ഇന്ത്യന്‍ വംശജന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു.
13: ജി.എസ്.ടി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം.
17: അണ്ണാ ഡി.എം.കെയില്‍നിന്ന് ജന. സെക്രട്ടറി ശശികലയെയും ടി.ടി.വി ദിനകരനെയും പുറത്താക്കി.
18: ബാബരി മസ്ജിദ് കേസ്: അദ്വാനി ഉള്‍പ്പെടെ 13 പേര്‍ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി.

 

മെയ്

2: മുത്വലാഖ്: സല്‍മാന്‍ ഖുര്‍ഷിദിനെ അമിക്കസ് ക്യൂറിയായി സുപ്രിംകോടതി നിയമിച്ചു.
3: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി-2 വിക്ഷേപണം വിജയകരം.
8: കോടതിയലക്ഷ്യം: കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് സി.എസ് കര്‍ണന് തടവുശിക്ഷ.
12: രാജ്യത്തെ പൊതുനിലവാര സൂചികയില്‍ കേരളം ഒന്നാമത്.
17: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര നീതിന്യായ കോടതി സ്റ്റേ ചെയ്തു.
29: ബാബരി കേസ്: അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ കുറ്റക്കാരാണെന്നു കത്തെി.

[caption id="attachment_468737" align="alignright" width="360"] ജയിലില്‍നിന്ന് പുറത്തുവരുന്ന ജസ്റ്റിസ് സി.എസ് കര്‍ണന്‍[/caption]

ജൂണ്‍

15: ബാങ്ക് അക്കൗുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്.
16: ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനുവേി ഡാര്‍ജീലിങ്ങില്‍ പ്രക്ഷോഭം തുടങ്ങി.
19: സുപ്രിംകോടതി ഉത്തരവിനെ തുടര്‍ന്ന് കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജ് ജസ്റ്റിസ് സി.എസ് കര്‍ണനെ അറസ്റ്റ് ചെയ്തു.
19: രാംനാഥ് കോവിന്ദിനെ ബി.ജെ.പി രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
23: മറ്റു രാജ്യങ്ങളുടേത് ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങള്‍ ഐ.എസ്.ആര്‍.ഒ വിക്ഷേപിച്ചു.
29: കെ.കെ വേണുഗോപാല്‍ അറ്റോര്‍ണി ജനറലായി നിയമിതനായി.

 

ജൂലൈ

1: രാജ്യത്ത് ഏകീകൃത ചരക്കുസേവന നികുതി(ജി.എസ്.ടി) നിലവില്‍ വന്നു.
5: ഇന്ത്യയും ഇസ്‌റാഈലും ഏഴ് കരാറുകളില്‍ ഒപ്പുവച്ചു.
10: അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെ ഭീകരാക്രമണം; ഏഴുപേര്‍ കൊല്ലപ്പെട്ടു.
11: അരുണാചലില്‍ ഉരുള്‍പൊട്ടലില്‍ 14 മരണം.
17: വെങ്കയ്യ നായിഡുവിനെ എന്‍.ഡി.എ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.
25: രാംനാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാമത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
26: ബിഹാറില്‍ മഹാസഖ്യം തകര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവച്ചു.
27: ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയായി.

 

ഓഗസ്റ്റ്

5: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വെങ്കയ്യ നായിഡുവിനു വിജയം.
11: വെങ്കയ്യ നായിഡു 13-ാം ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു.
13: ഹിമാചലിലെ മാണ്ഡിയില്‍ ഉരുള്‍പൊട്ടലില്‍ 46 പേര്‍ മരിച്ചു.
19: ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ കലിംഗ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 28 മരണം.
22: മുത്വലാഖ് അസാധുവാക്കി സുപ്രിംകോടതി വിധി.
25: ലൈംഗിക പീഡനക്കേസില്‍ ദേര സച്ച സൗദ അധ്യക്ഷന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് വിധിച്ചതോടെ ഹരിയാനയില്‍ കലാപം.
28: ഗുര്‍മീത് റാം റഹീമിനെ 20 വര്‍ഷം തടവുശിക്ഷക്കു വിധിച്ചു.
-ദീപക് മിശ്ര 45-ാമത് സുപ്രിംകോടതി ചീഫ് ജസ്റ്റിസായി നിയമിതനായി.
-ദോക്‌ലായില്‍നിന്ന് ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിക്കാന്‍ ധാരണയായി.
30: ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ നവജാത ശിശുക്കളടം 70ഓളം കുട്ടികള്‍ മരിച്ചു.
31: ഐ.എസ്.ആര്‍.ഒയുടെ നാവിഗേഷന്‍ ഉപഗ്രഹ വിക്ഷേപണം പരാജയപ്പെട്ടു.

 

സെപ്റ്റംബര്‍

3: രാജ്യത്തെ ആദ്യ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ അധികാരമേറ്റു.
5: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് ബംഗളൂരുവില്‍ വെടിയേറ്റു മരിച്ചു.
7: മുംബൈ സ്‌ഫോടന കേസ്: താഹിര്‍ മെര്‍ച്ചന്റിനും ഫിറോസ് ഖാനും വധശിക്ഷ.
17: സര്‍ദാര്‍ സരോവര്‍ അണക്കെട്ട് രാഷ്ട്രത്തിന് സമര്‍പ്പിച്ചു.

ഒക്ടോബര്‍
6: അരുണാചലിലെ തവാങ്ങില്‍ വ്യോമസേനാ ഹെലികോപ്ടര്‍ തകര്‍ന്ന് ഏഴുപേര്‍ മരിച്ചു.
10: മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍വിജയം.
11: ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിനുനേരെ ഗുവാഹത്തിയില്‍ ആക്രമണം.

[caption id="attachment_468738" align="alignleft" width="319"] കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റ ചടങ്ങില്‍ രാഹുല്‍ ഗാന്ധി സോണിയ ഗാന്ധിയുടെ നെറ്റിയില്‍ ചുംബിക്കുന്നു[/caption]

നവംബര്‍

1: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ എന്‍.ടി.പി.സി താപനിലയത്തിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ മരിച്ചു.
29: ഹൈദരാബാദ് മെട്രോ ട്രെയിന്‍ സര്‍വിസ് ഉദ്ഘാടനം ചെയ്തു.
22: ലോകത്തിലെ ഏറ്റവും വേഗതയേറിയ ബ്രഹ്മോസ് സുഖോയ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
30: തമിഴ്‌നാട്, കേരളതീരങ്ങളില്‍ വ്യാപക നാശനഷ്ടങ്ങള്‍ വിതച്ച് ഓഖി ചുഴലിക്കാറ്റ് ആഞ്ഞുവീശി.


ഡിസംബര്‍

7: ബംഗാള്‍ സ്വദേശിയായ അഫ്‌റസുലിനെ രാജസ്ഥാനില്‍ ലൗജിഹാദ് ആരോപിച്ച് തീകൊളുത്തിയ ശേഷം വെട്ടിനുറുക്കി കൊലപ്പെടുത്തി.
7: ഉത്തരേന്ത്യയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം.
16: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ 49-ാമത് അധ്യക്ഷനായി രാഹുല്‍ ഗാന്ധി അധികാരമേറ്റു.
18: നിയമസഭാ തെരഞ്ഞെടുപ്പ്: ഗുജറാത്തില്‍ ബി.ജെ.പി വിജയം ആവര്‍ത്തിച്ചു. ഹിമാചല്‍പ്രദേശ് തിരിച്ചുപിടിച്ചു.
20: ജസ്റ്റിസ് കര്‍ണന്‍ ജയില്‍മോചിതനായി.
21: 2ജി സ്‌പെക്ട്രം അഴിമതി കേസിലെ മുഴുവന്‍ പ്രതികളെയും സുപ്രിംകോടതി കുറ്റവിമുക്തരാക്കി.
23: കാലിത്തീറ്റ കുംഭകോണം: ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍.
24: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന് വന്‍ വിജയം.
26: ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
27: ഹിമാചലില്‍ ജയ്‌റാം ഠാക്കൂര്‍ മന്ത്രിസഭ അധികാരമേറ്റു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി തൊഴിൽ വിസ: കൂടുതൽ പ്രൊഫഷനലുകൾക്ക് പരീക്ഷ നിർബന്ധമാക്കി

Saudi-arabia
  •  an hour ago
No Image

സുപ്രിം കോടതി ഉത്തരവ് കാറ്റില്‍ പറത്തി സംഭലില്‍ യോഗിയുടെ ബുള്‍ഡോസര്‍ രാജ് തുടരുന്നു; വീടുകളുടെ മുന്‍വശങ്ങള്‍ പൊളിച്ചു തുടങ്ങി

National
  •  an hour ago
No Image

സംഭലില്‍ 40 വര്‍ഷത്തോളമായി അടച്ചിട്ട ക്ഷേത്രം തുറന്നു കൊടുക്കുന്നു

National
  •  an hour ago
No Image

റഷ്യന്‍ സൈന്യം സിറിയ വിടുന്നു

International
  •  2 hours ago
No Image

മെക് 7നെ കുറിച്ച് ആക്ഷേപമില്ല, വ്യായാമത്തിനായുള്ള സംഘടന പ്രോല്‍സാഹിപ്പിക്കപ്പെടേണ്ടത്; വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പി മോഹനന്‍

Kerala
  •  2 hours ago
No Image

സ്‌കൂളുകള്‍ക്കും വീടുകള്‍ക്കും മേലെ ബോംബിട്ട് ഇസ്‌റാഈല്‍;  24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 52 പേരെ 

International
  •  3 hours ago
No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  4 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  5 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  6 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  6 hours ago