ദക്ഷിണ റെയില്‍വെ വിചാരിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി തടയാനാവില്ല; കേന്ദ്രത്തിന് നിലപാട് തിരുത്തേണ്ടി വരും: എം.ബി രാജേഷ്
ദക്ഷിണ റെയില്‍വെ വിചാരിച്ചാല്‍ സില്‍വര്‍ ലൈന്‍ പദ്ധതി തടയാനാവില്ല; കേന്ദ്രത്തിന് നിലപാട് തിരുത്തേണ്ടി വരും: എം.ബി രാജേഷ്
കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് നിരാശജനകമാണെന്ന് മന്ത്രി എം.ബി രാജേഷ്. ദക്ഷിണ റെയില്‍വെ വിചാരിച്ചാല്‍ പദ്ധതി തടയാനാവില്ലെന്നും, കെ-റെയിലില്‍ കേന്ദ്രത്തിന് നിലപാട് തിരുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി നടപ്പാക്കില്ലെന്ന ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകള്‍ ഇതിനോട് കൂട്ടി വായിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
നേരത്തെ സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ത്ത് ദക്ഷിണ റെയില്‍വെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റെയില്‍വെ ഭൂമിയില്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടി. ഇതിന് പ്രകാരം നല്കിയ റിപ്പോര്‍ട്ടില്‍ സില്‍വര്‍ ലൈനിനെതിരായ പരാമര്‍ശങ്ങളുള്ളത്. സമര സമിതി നേതാവ് എം.ടി തോമസിന് വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് ലഭിച്ചത്.
നിലവിലെ റെയില്‍വേയുടെ നിര്‍മ്മിതികള്‍, ട്രെയിന്‍ സര്‍വീസുകള്‍ എന്നിവയില്‍ സില്‍വര്‍ ലൈന്‍ സൃഷ്ടിക്കുന്ന ആഘാതം പരിഗണിച്ചില്ല, റെയില്‍വേയുടെ സമീപഭാവിയിലെ വികസന ആവശ്യങ്ങള്‍ കെ റെയില്‍ അധികൃതര്‍ പരിഗണിച്ചില്ല. സ്റ്റാന്‍ഡേര്‍ഡ് ഗേജ് റെയില്‍ ശൃംഖലയുമായി ബന്ധിപ്പിക്കാനാവില്ല. കോഴിക്കോട്ടും കണ്ണൂരും സ്റ്റേഷന് നിര്‍മിക്കാന്‍ നിശ്ചയിച്ച സ്ഥലം വേറെ പദ്ധതികള്‍ക്കായി നിശ്ചയിച്ചിട്ടുള്ളതാണ്. പാലക്കാട്ട് വളവുകളോട് ചേര്‍ന്നാണ് സില്‍വര്‍ലൈന്‍ വരിക. ഇത് റെയില്‍വേ വളവുകള്‍ ഭാവിയില്‍ നിവര്‍ത്തുന്നതിന് തടസമാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു. തിരൂര്‍ കാസര്‍കോട് ഭാഗത്ത് പല മാനദണ്ഡങ്ങളും പാലിക്കാതെയാണ് അലൈന്മെന്റ് നിശ്ചയിച്ചത്, ഡിപിഐര്‍ തയ്യാറാക്കുമ്പോള്‍ കൂടിയാലോചിച്ചില്ല തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
സില്‍വര്‍ ലൈന്‍ സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ്. അതു നിലവിലെ ട്രാക്കുമായി സംയോജിപ്പിക്കാനാകില്ല. സില്‍വര്‍ ലൈന്‍ ട്രാക്കിന്റെ ഇരുവശത്തും ഭിത്തി ഡിപിആറില്‍ പറയുന്നുണ്ട്. അങ്ങനെ ഭിത്തി നിര്‍മ്മിക്കുന്നത് നിലവിലെ റെയില്‍വേ സ്റ്റേഷനുകളുടെ സമീപത്ത് അനുവദിക്കാനാകില്ല എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."