യുഎഇയിൽ വിവിധ ഇടങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകും; റെഡ്, യെല്ലോ അലർട്ട്
യുഎഇയിൽ വിവിധ ഇടങ്ങളിൽ മൂടൽമഞ്ഞ് ശക്തമാകും; റെഡ്, യെല്ലോ അലർട്ട്
അബുദാബി: മൂടൽമഞ്ഞിന്റെ പശ്ചാത്തലത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെഡ്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്ത് പോകുമ്പോൾ, പ്രത്യേകിച്ച് വാഹനമോടിക്കുമ്പോൾ, താമസക്കാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് പ്രകാരം യുഎഇയിലെ കാലാവസ്ഥ ഇന്ന് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും.
മൂടൽ മഞ്ഞിന്റെ പശ്ചാത്തലത്തിൽ അബുദാബി പൊലിസ് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റോഡുകളിലെ വേഗപരിധി മാറ്റുന്നത് ശ്രദ്ധിക്കണമെന്ന് അബുദാബി പൊലിസ് അറിയിച്ചു.
അബുദാബിയിൽ ഉയർന്ന താപനില 26 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ദുബായിൽ 27 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയരും. എമിറേറ്റുകളിൽ യഥാക്രമം 20 ഡിഗ്രി സെൽഷ്യസും 21 ഡിഗ്രി സെൽഷ്യസും ആയിരിക്കും കുറഞ്ഞ താപനില.
ഇന്ന് രാത്രിയിലും ബുധനാഴ്ച രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതായിരിക്കും. ചില ആന്തരിക ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുണ്ട്. നേരിയതോ മിതമായതോ ആയ കാറ്റ് പൊടിപടലങ്ങൾക്ക് കാരണമാകും. അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമായിരിക്കും. ഒമാൻ കടലിൽ ചിലപ്പോൾ മിതമായതോ പ്രക്ഷുബ്ധമോ ആയിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."