14 തൊഴിൽ മേഖലകളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിച്ച് യുഎഇ; നടപ്പാക്കിയില്ലെങ്കിൽ 96,000 ദിർഹം പിഴ
14 തൊഴിൽ മേഖലകളിലേക്ക് കൂടി സ്വദേശിവത്കരണം വ്യാപിപ്പിച്ച് യുഎഇ; നടപ്പാക്കിയില്ലെങ്കിൽ 96,000 ദിർഹം പിഴ
ദുബൈ: സ്വദേശി വത്ക്കരണം കൂടുതൽ ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ച് യുഎഇ. 14 പ്രത്യേക സാമ്പത്തിക മേഖലകളിൽ പ്രവർത്തിക്കുന്ന, 20 മുതൽ 49 വരെ ജീവനക്കാരുള്ള 12,000-ത്തിലധികം കമ്പനികൾക്ക് 2024-ലും 2025-ലും ഒരു യുഎഇ പൗരനെയെങ്കിലും നിയമിക്കണമെന്നാണ് നിർദേശം. ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ മന്ത്രാലയം (മൊഹ്രെ) അടുത്തിടെ സ്ഥാപനങ്ങൾക്ക് ഡിജിറ്റൽ സംവിധാനം വഴി അറിയിപ്പ് നൽകി.
സ്വദേശി വത്കരണത്തിലേക്ക് മാറ്റാൻ നിർദേശിച്ചുള്ള കമ്പനികൾ 14 പ്രത്യേക സാമ്പത്തിക മേഖലകളിൽ ഉള്ളവയാണ്. ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ, ധനകാര്യവും ഇൻഷുറൻസും, റിയൽ എസ്റ്റേറ്റ്, പ്രൊഫഷണൽ - സാങ്കേതിക പ്രവർത്തനങ്ങൾ, അഡ്മിനിസ്ട്രേറ്റീവ് - സപ്പോർട് സർവീസ്, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണവും സാമൂഹിക പ്രവർത്തനവും, കലയും വിനോദവും, ഖനനവും ക്വറികൾ, പരിവർത്തന വ്യവസായങ്ങൾ, നിർമ്മാണം, വോൾസൈൽ ആൻഡ് റീറ്റെയ്‌ൽ, ഗതാഗതവും സംഭരണവും, താമസവും ഹോസ്പിറ്റാലിറ്റിയും എന്നീ മേഖലകളിലാണ് സ്വദേശി വത്ക്കരണം നടപ്പിലാക്കേണ്ടത്.
2024-ൽ നിയമിക്കാത്ത ഓരോ യുഎഇ പൗരനും 96,000 ദിർഹം വീതം ഈ കമ്പനികൾക്ക് പിഴ ചുമത്തും. 2025 ജനുവരി മുതൽ പിഴ ഈടാക്കാൻ തുടങ്ങും. അതേസമയം, 2025 ലെ സ്വദേശി വത്കരണ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ പരാജയപ്പെട്ടാൽ പിഴ ഇരട്ടിയാകും. 108,000 ദിർഹം പിഴയാകും ചുമത്തുക. ഇത് 2026 ജനുവരിയിൽ ഈടാക്കാൻ തുടങ്ങും. മൊഹ്‌റുമായി ഉണ്ടാക്കുന്ന ധാരണയിൽ കമ്പനികൾക്ക് പിഴകൾ തവണകളായി അടയ്ക്കാൻ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."