HOME
DETAILS

ഇനി കലയുടെ കൊല്ലം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും

  
backup
January 04 2024 | 03:01 AM

kerala-school-kalotsavam-2024-begins-today

ഇനി കലയുടെ കൊല്ലം; സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് തുടക്കമാകും

കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ 10 മണിക്ക് ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകും. മന്ത്രിമാരായ കെ.എന്‍ ബാലഗോപാല്‍, കെ. രാജന്‍, ജെ. ചിഞ്ചുറാണി, കെ.ബി ഗണേഷ് കുമാര്‍, പി.എ മുഹമ്മദ് റിയാസ് എന്നിവർ പങ്കെടുക്കും. സിനിമാ താരം നിഖില വിമലാണ് മുഖ്യാതിഥി.

രാവിലെ ഒന്‍പതിന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് കലോത്സവത്തിന്റെ പതാക ഉയര്‍ത്തുന്നതോടെയാണ് ഉദ്‌ഘാടന ചടങ്ങുകൾക്ക് തുടക്കമാവുക. തുടര്‍ന്ന് ഗോത്ര കലാവിഷ്‌കാരവും ഭിന്നശേഷികുട്ടികളുടെ കലാവിരുന്നും നടക്കും. പിന്നാലെ സിനിമ താരം ആശാ ശരത്തും സ്‌കൂള്‍ വിദ്യാര്‍ഥികളും അവതരിപ്പിക്കുന്ന സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം നടക്കും. തുടര്‍ന്ന് സ്വാഗത ഗാനരചന, നൃത്താവിഷ്‌കാരം, ലോഗോ, കൊടിമരം എന്നിവ തയ്യാറാക്കിയവരെ ആദരിക്കും.

ഉദ്‌ഘാടന ചടങ്ങിന് പിന്നാലെ മത്സരങ്ങൾക്ക് തുടക്കമാകും. ആദ്യദിനം 59 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. 24 വേദികളാണ് ഇക്കുറി കലോത്സവത്തിന് ഉള്ളത്. സാംസ്‌കാരിക നായകന്മാരുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.

കൊല്ലം ഗവ. എൽപി സ്‌കൂളിൽ വിദ്യാർഥികൾക്കായുള്ള രജിസ്‌ട്രേഷന് തുടക്കമായി. കലോത്സവ വിജയികൾക്ക് നൽകാനുള്ള സ്വർണക്കപ്പിന് ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ജില്ല അതിർത്തിയായ കുളക്കടയിൽ വെച്ച് മന്ത്രി വി.ശിവൻകുട്ടി ഏറ്റുവാങ്ങിയിരുന്നു.

ജനുവരി എട്ടിന് വൈകിട്ട് അഞ്ച് മണിക്ക് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് കൊടിയിറങ്ങും. സമാപന ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. മന്ത്രി കെ.എന്‍ ബാലഗോപാല്‍ അധ്യക്ഷനാകും. സിനിമ താരം മമ്മൂട്ടിയാണ് മുഖ്യാതിഥി. മന്ത്രി വി. ശിവന്‍കുട്ടി പ്രതിഭകളെ ആദരിക്കും. മന്ത്രി ജി.ആര്‍ അനില്‍ സുവനീര്‍ പ്രകാശനം നിര്‍വഹിക്കും. ചാമ്പ്യന്‍ഷിപ്പ് പ്രഖ്യാപനം ജനറല്‍ കണ്‍വീനറും പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടറുമായ സി.എ സന്തോഷ് നിര്‍വഹിക്കും. മന്ത്രി സജി ചെറിയാന്‍ വിശിഷ്ടാതിഥിയാകും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  17 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  17 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  17 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  17 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  17 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  17 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  17 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  17 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  17 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  17 days ago