HOME
DETAILS

എം.ജി യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

  
backup
August 16 2016 | 19:08 PM

%e0%b4%8e%e0%b4%82-%e0%b4%9c%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b5%e0%b5%87%e0%b4%b4%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%85%e0%b4%b1

പി.ജി ഏകജാലക 

പ്രവേശനം: ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍

സര്‍വ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സര്‍ക്കാര്‍എയ്ഡഡ്‌സ്വാശ്രയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെയും, പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്‌കൂള്‍ ഓഫ് ടെക്‌നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സിലെയും, ഏകജാലകം വഴിയുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും, പട്ടിക ജാതിപട്ടിക വര്‍ഗ പിന്നാക്ക വിഭാഗങ്ങള്‍ (എസ്.ഇ.ബി.സി)മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇ.ബി.എഫ്.സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്‌മെന്റ് നടത്തും.

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ www.cap.mgu.ac.in എന്ന വെബ് സൈറ്റില്‍ ജഏഇഅജ എന്ന ലിങ്കില്‍ പ്രവേശിച്ച് നടത്താം. 'അക്കൗണ്ട് ക്രിയേഷന്‍' എന്ന ലിങ്കില്‍ ക്ലിക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ-മെയില്‍ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്‌വേഡ് സൃഷ്ടിച്ച ശേഷം ഓണ്‍ലൈനായി നിശ്ചിത ആപ്ലിക്കേഷന്‍ ഫീ ഒടുക്കേണ്ടതാണ്.

അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 700 രൂപയും എസ്.സിഎസ്.ടി വിഭാഗത്തിന് 350 രൂപയുമാണ്. അപേക്ഷാ ഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്പറായിരിക്കും ലോഗിന്‍ ഐ.ഡി. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്ക് ശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ഓണ്‍ലൈന്‍ പെയ്‌മെന്റ് ഗേറ്റ് വേ വഴി ഫീസ് ഒടുക്കാം എന്നുള്ളതാണ് ഈ വര്‍ഷത്തെ ഏകജാലക പ്രവേശനത്തിന്റെ പ്രത്യേകത. അപേക്ഷകര്‍ക്ക് ബാങ്കുകളില്‍ പോകാതെ തന്നെ ഏതു ബാങ്കിന്റെയും ഡെബിറ്റ് കാര്‍ഡ്ക്രഡിറ്റ് കാര്‍ഡ്‌നറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ച് 24 മണിക്കൂറും ഫീസ് അടക്കാം.

എന്‍.ആര്‍.ഐവികലാംഗസ്‌പോര്‍ട്‌സ്ള്‍ച്ചറല്‍സ്റ്റാഫ് ക്വാട്ട വിഭാഗങ്ങളില്‍ സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രവേശനം ആഗ്രഹിക്കുന്നകോളജുകളില്‍ ആഗസ്റ്റ് 18നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം.

പി.ജി ഏകജാലകത്തിന് അപേക്ഷിക്കുന്നവര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ നിലവില്‍ ലഭ്യമാക്കിയിട്ടുള്ള റിസല്‍ട്ട് ഷീറ്റ് ഡൗണ്‍ ലോഡ് ചെയ്ത് അതനുസരിച്ച് അക്കാദമിക വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണം. വിവിധ പ്രോഗ്രാമുകളുടെ സീറ്റ് വിശദാംശങ്ങളും യോഗ്യതാ മാനദണ്ഡങ്ങളും വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

എം.ജി യു.ജി ഏകജാലക സപ്ലിമെന്ററി അലോട്‌മെന്റ്:
ഓപ്ഷന്‍ രജിസട്രേഷന്‍ ആഗസ്റ്റ് നാളെ വരെ;
സപ്ലിമെന്ററി അലോട്‌മെന്റ് 20ന് പ്രസിദ്ധീകരിക്കും

സര്‍വകലാശാലയുടെ ഏകജാലകം വഴിയുള്ള യു.ജി പ്രവേശനത്തിന് സപ്ലിമെന്ററി അലോട്ട്‌മെന്റ് നടത്തും. നാളെ വരെ പുതുതായി ഓപ്ഷന്‍ നല്‍കാം. നിലവില്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും മുന്‍ അലോമെന്റുകളില്‍ പ്രവേശനം ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം അപേക്ഷകര്‍ക്കും പങ്കെടുക്കാം. ഓണ്‍ലൈന്‍ അപേക്ഷയില്‍ വരുത്തിയ തെറ്റ് മൂലം അലോട്ട്‌മെന്റിന് പരിഗണിക്കപ്പെടാത്തവര്‍ക്കും അലോട്ട്‌മെന്റിലൂടെ ലഭിച്ച പ്രവേശനം റദ്ദാക്കിയവര്‍ക്കും പ്രത്യേകമായി ഫീസ് ഒടുക്കാതെ തന്നെ നിലിവിലുള്ള ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ംംം.രമു.ാഴൗ.മര.ശി എന്ന വെബ് സൈറ്റില്‍ അക്കൗണ്ട് ക്രിയേഷന്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പുതിയ ആപ്ലിക്കേഷന്‍ നമ്പരും പഴയ പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഓപ്ഷനുകള്‍ പുതുതായി നല്‍കാം.

പിന്നീടുള്ള ആവശ്യങ്ങള്‍ക്ക് പുതിയ ആപ്ലിക്കേഷന്‍ നമ്പര്‍ ഉപയോഗിക്കണം. ലോഗിന്‍ചെയ്ത ശേഷം നേരത്തെ നല്‍കിയ അപേക്ഷയില്‍ ഉള്ള തെറ്റുകള്‍ തിരുത്താവുന്നതും പുതുതായി ഓപ്ഷനുകള്‍ നല്‍കാവുന്നതുമാണ്. മേല്‍ വിഭാഗത്തില്‍പ്പെടാത്തവര്‍ക്ക് പുതുതായി ഫീസൊടുക്കി സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കാം. സപ്ലിമെന്ററി അലോട്‌മെന്റില്‍ പങ്കെടുക്കുന്ന എല്ലാ അപേക്ഷകരും പുതുതായി ഓപ്ഷനുകള്‍ നല്‍കണം. ഓപ്ഷനുകള്‍ നല്‍കിയ ശേഷം അപേക്ഷ സേവ് ചെയ്ത് ഓണ്‍ലൈനായി സമര്‍പ്പിക്കുക. അപേക്ഷയുടെയോ ഓപ്ഷനുകളുടെയോ പ്രിന്റ് ഔട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. വിവിധ കോളജുകളിലെ ഒഴിവുള്ള പ്രോഗ്രാമുകളുടെ വിശദവിവരങ്ങള്‍ സര്‍വ്വകലാശാല വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്‌പെഷല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് 20ന് പ്രസിദ്ധീകരിക്കും.

പി.ജി പ്രവേശനപ്പരീക്ഷ: അപേക്ഷ ആഗസ്റ്റ് 25 വരെ

സര്‍വകലാശാലയുടെ കീഴിലുള്ള വിവിധ അഫിലിയേറ്റഡ് കോളജുകളിലെ സോഷ്യല്‍ വര്‍ക്ക് (എം.എസ്.ഡബ്ല്യു), ജേര്‍ണലിസം (എം.സി.ജെ), എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ എന്നീ പ്രോഗ്രാമുകളിലേക്കും, ആനിമേഷന്‍, സിനിമാ ആന്‍ഡ് ടെലിവിഷന്‍, ഗ്രാഫിക് ഡിസൈന്‍, മള്‍ട്ടിമീഡിയ എന്നീ എം.എ പ്രോഗ്രാമുകളിലേക്കും ബാച്ചിലര്‍ ഓഫ് ലൈബ്രറി സയന്‍സ് പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശനം ഇക്കൊല്ലം മുതല്‍ സര്‍വകലാശാല കേന്ദ്രീകൃത സംവിധാനത്തിലൂടെയാണ് നടത്തുന്നത്.

എം.എസ്‌സി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലേക്കും പ്രവേശനപ്പരീക്ഷയുടെ മാര്‍ക്കിന്റെയും ബോണസ് പോയിന്റുകളുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. എം.എസ്.സി ടെക്‌സ്റ്റൈല്‍സ് ആന്‍ഡ് ഫാഷന്‍ പ്രോഗ്രാമിലെ പ്രവേശനം പ്രവേശനപ്പരീക്ഷയുടെയും യോഗ്യതാപ്പരീക്ഷയുടെയും മാര്‍ക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും.

വിശദമായ നോട്ടിഫിക്കേഷനും, കോളജുകളുടെയും കോഴ്‌സുകളുടെയും വിവരങ്ങളും, അപേക്ഷാ ഫാറത്തിന്റെ മാതൃകയും ഫീസടയ്ക്കുന്നതിനുള്ള ചെലാനും സര്‍വകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ആഗസ്റ്റ് 25ന് മുന്‍പ് ഡപ്യൂട്ടി രജിസ്ട്രാര്‍ (അക്കാദമിക്-ഒന്ന്) എം.ജി സര്‍വകലാശാല, പ്രിയദര്‍ശിനി ഹില്‍സ് പി.ഒ, കോട്ടയം 686560 എന്ന വിലാസത്തില്‍ ലഭിക്കണം.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റര്‍ എം.എസ്.സി എം.കോം (സി.എസ്.എസ് - റഗുലര്‍ സ്റ്റഡി - 2015 അഡ്മിഷന്‍ റഗുലര്‍) ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 22 മുതല്‍ നടത്തും.

ഒന്നും രണ്ടും വര്‍ഷ ബി.പി.ഇ (ആനുവല്‍ സ്‌കീം - 2013ന് മുന്‍പുള്ള അഡ്മിഷന്‍) സപ്ലിമെന്ററി ഡിഗ്രി പരീക്ഷകള്‍ ഓഗസ്റ്റ് 26 മുതല്‍ നടത്തും.

പരീക്ഷാ ഫലം

2015 നവംബര്‍ഡിസംബര്‍ മാസങ്ങളില്‍ നടത്തിയ ബി.എബി.എസ്‌സി പാര്‍ട്ട് ഒന്നും രണ്ടും, പാര്‍ട്ട് മൂന്ന് സബ് (മോഡല്‍ ഒന്ന്) സപ്ലിമെന്ററിമേഴ്‌സി ചാന്‍സ് ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം.

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി ബയോകെമിസ്ട്രി (പി.ജി.സി.എസ്.എസ് - റഗുലര്‍ബറ്റര്‍മെന്റ്‌സപ്ലിമെന്ററി) ഡിഗ്രി പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം.

2015 ഓഗസ്റ്റ് മാസം നടത്തിയ രണ്ടാം സെമസ്റ്റര്‍ എം.എസ്.സി ബയോസ്റ്റാറ്റിസ്റ്റിക്‌സ് ജിയോളജി (പി.ജി.സി.എസ്.എസ്) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 27 വരെ അപേക്ഷിക്കാം.

2015 ഡിസംബര്‍ മാസം നടത്തിയ ഒന്നാം സെമസ്റ്റര്‍ ദ്വിവല്‍സര എം.എഡ്, 2016 ഫെബ്രുവരി മാസം നടത്തിയ ഒരു വര്‍ഷ എം.എഡ് (സപ്ലിമെന്ററി) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം.

എം.ടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സ്: സ്‌പോട്ട് അഡ്മിഷന്‍

തൊടുപുഴ യൂനിവേഴ്‌സിറ്റി എന്‍ജിനീയറിങ് കോളജില്‍ 2016-17 അധ്യയന വര്‍ഷത്തേക്കുള്ള എം.ടെക് അപ്ലൈഡ് ഇലക്‌ട്രോണിക്‌സിന് സ്‌പോട്ട് അഡ്മിഷന്‍ ഓഗസ്റ്റ് 22ന് (തിങ്കഴാഴ്ച) കോളജില്‍ നടത്തും. ബന്ധപ്പെട്ട ബി.ടെക് വിഷയത്തില്‍ 60 ശതമാനം മാര്‍ക്കാണ് യോഗ്യത. അവസാന വര്‍ഷഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് യോഗ്യതയില്‍ ഇളവും ഫീസാനുകൂല്യവും ലഭ്യമാണ്. ഫീസ് ആദ്യസെമസ്റ്ററിന് 66250 രൂപ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ 04862-256222., 9447740696.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിഫോർണിയയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത രോഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ് 

International
  •  8 days ago
No Image

റോഡ് അടച്ച് സി.പി.എം ഏരിയാ സമ്മേളനം

Kerala
  •  8 days ago
No Image

നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹരജി ഇന്ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

Kerala
  •  8 days ago
No Image

സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വര്‍ധനയിൽ പ്രഖ്യാപനം ഇന്നറിയാം

Kerala
  •  8 days ago
No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  8 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  8 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  8 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  8 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  8 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  8 days ago