'ഭാരത് ജോഡോ ന്യായ് യാത്ര'; രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി
രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ പേര് മാറ്റി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ പേരില്‍ മാറ്റം. ഭാരത് ജോഡോ ന്യായ് യാത്ര എന്നാക്കി. നേരത്തെ ഭാരത് ന്യായ് യാത്ര എന്നായിരുന്നു നിശ്ചയിച്ച പേര്. ഭാരത് ജോഡോയുടെ തുടര്‍ച്ചയായതിനാലാണ് പേര് മാറ്റിയതെന്നാണ് വിവരം. യാത്രയുടെ റൂട്ടിലും മാറ്റം വരുത്തിയിട്ടുണ്ട്. യാത്രയില്‍ അരുണാചല്‍ പ്രദേശ് കൂടി ഉള്‍പ്പെടുത്തി.
ഈ മാസം 14 നാണ് ഭാരത് ന്യായ് യാത്ര മണിപ്പൂരിലെ ഇംഫാലില്‍ നിന്ന് യാത്ര ആരംഭിക്കുന്നത്. മണിപ്പൂരില്‍ നിന്നും ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര മുംബൈയിലാണ് അവസാനിക്കുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും
6,200 കിലോമീറ്ററില്‍ ബസില്‍ ആയിരിക്കും യാത്രയെന്നാണ് വിവരം. ചിലയിടങ്ങളില്‍ പദയാത്ര സംഘടിപ്പിക്കും. മണിപ്പൂര്‍, നാഗാലാന്റ്, അസം, മേഘാലയ, പശ്ചിമബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഒഡിഷ, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നുപോകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."