HOME
DETAILS

സമയം തീരുന്നു; ഏഴാം ക്ലാസുകാരുടെ സ്വപ്ന ജോലി; കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ജോലി നേടാം; ഇന്നു തന്നെ അപേക്ഷിക്കൂ

  
backup
January 05, 2024 | 6:05 AM

kerala-psc-lgs-recruitment-2024-apply-till-january-17

സമയം തീരുന്നു; ഏഴാം ക്ലാസുകാരുടെ സ്വപ്ന ജോലി; കേരളത്തില്‍ തന്നെ സര്‍ക്കാര്‍ ജോലി നേടാം; ഇന്നു തന്നെ അപേക്ഷിക്കൂ

2024 തുടക്കത്തില്‍ തന്നെ പി.എസ്.സിയുടെ വക വമ്പന്‍ റിക്രൂട്ട്‌മെന്റുകളാണ് ആരംഭിച്ചത്. എല്‍.ഡി.സി, എസ്.ഐ, കോണ്‍സ്റ്റബിള്‍, എല്‍.ജി.എസ്, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എന്ന് തുടങ്ങി നിരവധി ഒഴിവുകളിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

അതില്‍ എടുത്ത് പറയേണ്ട റിക്രൂട്ട്‌മെന്റാണ് കേരള പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്‌സ്. വെറും ഏഴാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി 4000 ലധികം ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. താല്‍പര്യമുള്ളവര്‍ക്ക് ജനുവരി 17 വരെയാണ് അപേക്ഷിക്കാന്‍ അവസരമുള്ളത്. അതുകൊണ്ട് തന്നെ ഇനിയും അപേക്ഷിക്കാന്‍ ബാക്കിയുള്ളവരുണ്ടെങ്കില്‍ ഉടന്‍ തന്നെ അപേക്ഷിക്കാന്‍ ശ്രമിക്കുക.

കാറ്റഗറി നമ്പര്‍: 535/2023

ഒഴിവ്
എല്‍.ജി.എസില്‍ നിലവില്‍ കേരളത്തിലുടനീളം 4000 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പ്രായപരിധി
18 വയസിനും 36 വയസിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02011987 നും 01012005നും ഇടയില്‍ ജനിച്ചവരായിരിക്കണം. പിന്നോക്ക വിഭാഗക്കാര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവുണ്ടായിരിക്കും.

വിദ്യാഭ്യാസ യോഗ്യത
ഏഴാം ക്ലാസ് പാസായിരിക്കണം. എന്നാല്‍ ബിരുദം ഉണ്ടായിരിക്കാനും പാടില്ല.

ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് കഴിഞ്ഞ തവണ ലഭിച്ച നിയമനങ്ങള്‍ കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. ഓരോ ജില്ലകളിലും വ്യത്യസ്ത ഒഴിവുകളാണുള്ളത്.

കഴിഞ്ഞ LGS ലിസ്റ്റില്‍ നിന്നും അഡൈ്വസ് ലഭിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 449, കൊല്ലം 340, പത്തനംതിട്ട 200, ആലപ്പുഴ 232, കോട്ടയം 254, ഇടുക്കി 152, എറണാകുളം 370, തൃശ്ശൂര്‍ 307, പാലക്കാട് 295, മലപ്പുറം 338, കോഴിക്കോട് 313, വയനാട് 130, കണ്ണൂര്‍ 323, കാസര്‍ഗോഡ് 151 എന്നിങ്ങനെ കഴിഞ്ഞ തവണ അഡൈ്വസ് ലഭിച്ചിരുന്നു. അതുകൊണ്ട് തന്നെ പരമാവധി ഇത്തവണയും അപേക്ഷിക്കാന്‍ ശ്രമിക്കുക.

അപേക്ഷ സമര്‍പ്പിക്കാന്‍ https://thulasi.psc.kerala.gov.in/thulasi/ സന്ദര്‍ശിക്കുക.
ഔദ്യോഗിക അപേക്ഷ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  5 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  5 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  5 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  5 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  5 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  5 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  5 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  5 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  5 days ago
No Image

ഭ​രണത്തിന്റെ നിറംകെടുത്തി കോൺ​ഗ്രസിലെ അപസ്വരങ്ങൾ ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  5 days ago