HOME
DETAILS

കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍

  
backup
January 05, 2024 | 1:42 PM

indian-navy-commandos-on-cargo-ship-hijacked-by-pirate

ന്യൂഡല്‍ഹി: സൊമാലിയന്‍ തീരത്തുനിന്ന് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പല്‍ മോചിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍ കപ്പിനുള്ളില്‍ കടന്നു. 15 ഇന്ത്യന്‍ ജീവനക്കാര്‍ അകപ്പെട്ടിരിക്കുന്ന കപ്പല്‍ മോചിപ്പിക്കാനുള്ള ഓപ്പറേഷന്‍ ആരംഭിച്ചതായി സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

യുദ്ധക്കപ്പലായ ഐഎന്‍എസ് ചെന്നൈ ആണ് തട്ടിക്കൊണ്ടുപോയ കപ്പലിനടുത്ത് എത്തിയത്. ഇവിടെനിന്നാണ് കമാന്‍ഡോകള്‍ ഹെലികോപ്റ്ററില്‍ കപ്പലിലിറങ്ങിയത്. തട്ടിയെടുത്ത കപ്പല്‍ ഉപേക്ഷിച്ചു പോകാന്‍ കടല്‍ക്കൊള്ളക്കാര്‍ക്ക് ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയിരുന്നു. കപ്പലിലുള്ള ഇന്ത്യക്കാരുള്‍പ്പെടെ സുരക്ഷിതരാണെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു.

സൊമാലിയന്‍ തീരത്തുനിന്ന് 15 ഇന്ത്യക്കാരടക്കമുള്ള ലൈബീരിയന്‍ കപ്പലാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടു പോയ കപ്പലിനായി തിരച്ചില്‍ തുടങ്ങിയതായി ഇന്ത്യന്‍ നാവികസേന അറിയിച്ചിരുന്നു. നാവികസേനയുടെ വിമാനം കപ്പലിലുള്ള നാവികരുമായി ബന്ധപ്പെട്ടു. ലൈബീരിയന്‍ പതാക ഘടിപ്പിച്ച 'എംവി ലില നോര്‍ഫോള്‍ക്ക്' എന്ന കപ്പലാണ് തട്ടിക്കൊണ്ടുപോയത്.

കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്ത ചരക്കുകപ്പലില്‍ ഇന്ത്യന്‍ നാവികസേന കമാന്‍ഡോകള്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോന്നുംപടി ലോഡ് ഷെഡിങ് പാടില്ല'; കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷന്റെ രൂക്ഷ വിമര്‍ശനം

Kerala
  •  2 days ago
No Image

71കാരിയായ അമ്മയ്ക്ക് ക്രൂരമര്‍ദ്ദനം, കൈ തല്ലിയൊടിച്ചു: മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

യുദ്ധത്തിന്റെ ആഘാതം: ദുബൈയിൽ വൻ തൊഴിൽ നഷ്ടമെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്; ടൂറിസം, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ മേഖലകളിൽ മാന്ദ്യം; ശമ്പളക്കുറവും

uae
  •  2 days ago
No Image

ഓപറേഷന്‍ തൂഫാന്‍: സമസ്ത സ്പെഷല്‍ കാംപയിന്‍ ഉദ്ഘാടനം നാളെ

latest
  •  2 days ago
No Image

മദ്യപാനത്തിനിടെ തര്‍ക്കം; കോട്ടയത്ത് യുവാവിനെ കുത്തിക്കൊന്നു, സുഹൃത്ത് പിടിയില്‍

Kerala
  •  2 days ago
No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  2 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  2 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  2 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  2 days ago