HOME
DETAILS

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിലിടം പിടിച്ച് സഞ്ജു

  
backup
January 07, 2024 | 2:08 PM

india-squad-announced-for-t20-series-against-afghanistan

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം പിടിച്ചു. 16 അംഗ സംഘത്തെയാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ, വിരാട് കോഹ്‌ലി എന്നിവര്‍ ഇടവേളയ്ക്ക് ശേഷം ടി20 ടീമില്‍ തിരിച്ചെത്തി. രോഹിത് ശര്‍മ ടീമിനെ നയിക്കും. സഞ്ജുവിനൊപ്പം ജിതേഷ് ശര്‍മയാണ് ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. ടി20 ലോകകപ്പ് നടക്കാനിരിക്കെ ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണ് സഞ്ജുവിന്.

ഇഷാന്‍ കിഷനെ ടീമിലേക്ക് പരിഗണിച്ചില്ല. രവീന്ദ്ര ജഡേജ ടീമില്‍ ഇല്ല. പരിക്കേറ്റ് പുറത്തിരിക്കുന്ന ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരും ടീമില്‍ ഇല്ല. ഇബ്രാഹിം സാദ്രാന്റെ നേതൃത്വത്തിലുള്ള അഫ്ഗാന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്‌സ്വാള്‍, വിരാട് കോഹ്‌ലി, തിലക് വര്‍മ, റിങ്കു സിങ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ഡുബെ, വാഷിങ്ടന്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിങ്, അവേശ് ഖാന്‍, മുകേഷ് കുമാര്‍.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; ടീമിലിടം പിടിച്ച് സഞ്ജു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  7 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  7 days ago
No Image

അപ്രതീക്ഷിതം; സി.പി.എം പിന്തുണ വിട്ട് വൈസ് ചെയർപേഴ്സൺ കോൺഗ്രസിലേക്ക്; പട്ടാമ്പി നഗരസഭാ ഭരണം പ്രതിസന്ധിയിൽ

Kerala
  •  7 days ago
No Image

ഏകദിനത്തിൽ മികച്ച പ്രകടനം നടത്താൻ ആ താരം എന്നെ സഹായിക്കണം: സൂര്യകുമാർ യാദവ്

Cricket
  •  7 days ago
No Image

റിയാദിലെ പൊതു പാർക്കുകളിൽ 'സ്മാർട്ട് നിരീക്ഷണ' സംവിധാനം നിലവിൽ വന്നു

Saudi-arabia
  •  7 days ago
No Image

'മണ്ടനാണെങ്കിലും അറിയാതെ സത്യം വിളിച്ചുപറഞ്ഞ ഗോപാലകൃഷ്ണൻ എൻ്റെ ഹീറോ': ബിജെപി നേതാവിനെ പരിഹസിച്ച് സന്ദീപ് വാര്യർ

Kerala
  •  7 days ago
No Image

ഷാർജ ബുക്ക് ഫെയറിൽ പങ്കെടുക്കാൻ ദുബൈയിൽ നിന്നൊരു ഫെറി യാത്ര; 32 മിനിറ്റിൽ എക്സ്പോ സെന്ററിൽ

uae
  •  7 days ago
No Image

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: സ്കൂൾ വാൻ ഡ്രൈവർ അറസ്റ്റിൽ

Kerala
  •  7 days ago
No Image

മാഞ്ചസ്റ്റർ യൂണൈറ്റഡല്ല, 2025 ഇംഗ്ലീഷ് പ്രീമിയർ ലീഗ് ജേതാക്കൾ അവരായിരിക്കും: റൊണാൾഡോ

Football
  •  7 days ago
No Image

യുഎസിൽ ട്രംപ് വിരുദ്ധ വികാരം ശക്തം: ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകൾക്ക് വൻ മുന്നേറ്റം, പ്രമുഖർക്ക് കനത്ത തിരിച്ചടി

International
  •  7 days ago