ആരാധകന്റെ ചെകിടത്തടിച്ച് ഷാകിബ് അല്‍ ഹസന്‍; വിവാദം, വിഡിയോ..
ധാക്ക: തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ബംഗ്ലാദേശ് ഓള്‍ റൗണ്ടറും ക്യാപ്റ്റനുമായ ഷാകിബ് അല്‍ ഹസന്‍ വിവാദക്കുരുക്കില്‍. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു തന്റെ തൊട്ടരികില്‍ എത്തിയ ആരാധകന്റെ കരണത്തടിച്ചാണ് ഷാകിബ് വിവാദത്തിലായത്. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറി.
സംഭവം എവിടെ നടന്നതാണെന്നു വ്യക്തമല്ല. തെരഞ്ഞെടുപ്പിനു ഒരാഴ്ച മുന്‍പാണ് സംഭവമെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ ഷാകിബിനു ചുറ്റും ആളുകള്‍ കൂടുകയായിരുന്നു. അതിനിടെ താരത്തെ പിന്നില്‍ നിന്നു ഒരാള്‍ പിടിച്ചു വലിക്കുന്നതു കാണാം. തൊട്ടടുത്ത നിമിഷം തന്നെ ഷാകിബ് തിരിഞ്ഞ് ഇയാളുടെ ചെകിടത്തടിക്കുകയായിരുന്നു. ഇയാള്‍ പിന്നിലേക്ക് വീഴുന്നതും വീഡിയോയിലുണ്ട്. സംഭവത്തില്‍ ഷാകിബ് പ്രതികരിച്ചിട്ടില്ല.
അവാമി ലീഗ് (എഎല്‍) പാര്‍ട്ടി ടിക്കറ്റിലാണ് ഷാക്കിബ് മഗുര1 മണ്ഡലത്തില്‍ നിന്നു മത്സരിച്ചത്. താരത്തിന് 185,388 വോട്ടു ലഭിച്ചതായി ധാക്ക ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഷാകിബിന്റെ എതിരാളി കാസി റെസാള്‍ ഹുസൈന്‍ 45,993 വോട്ടുകളാണ് നേടിയത്.
Slap Shot from Shakib ? pic.twitter.com/D2MGqqAhPK
— Zaki Ishtiaque Hussain (@Gunner_811) January 7, 2024
ആരാധകന്റെ ചെകിടത്തടിച്ച് ഷാകിബ് അല്‍ ഹസന്‍; വിവാദം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."